എല്ലാ വിദ്യാർഥിസംഘടനകൾക്കും സർക്കാർ അംഗീകാരം ഉണ്ടായിരിക്കണം , അല്ലാത്ത പക്ഷം കാമ്പസിൽ പ്രവർത്തിക്കാൻ സാധിക്കില്ല ; കാമ്പസ് രാഷ്ട്രീയത്തിന്റെ കാര്യത്തിൽ പുതിയ നിയമം കൊണ്ടുവരാൻ ഒരുങ്ങി സർക്കാർ

എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ട സാഹചര്യത്തിൽ വിദ്യാർഥിരാഷ്ട്രീയം കാമ്പസുകളിൽ നിർത്തലാക്കണമെന്ന് പലഭാഗത്ത് നിന്നും ആവശ്യങ്ങൾ ഉയരുന്നു. എന്നാൽ കാമ്പസുകളിൽ നിന്നും പൂർണമായും രാഷ്ട്രീയം എടുത്തുകളയാൻ സാധിക്കാത്ത അവസ്ഥ നിലനിൽക്കുന്നതിനാൽ പുതിയ നിയമം കൊണ്ടുവരാൻ ഒരുങ്ങി സർക്കാർ.
കാമ്പസ് രാഷ്ട്രീയത്തിന്റെ കാര്യത്തിൽ പുതിയ നിയമം കൊണ്ടുവരാൻ ഒരുങ്ങി സർക്കാർ. വിദ്യാർഥി രാഷ്ട്രീയം കർശനമായി നിരോധിക്കണം എന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് വിദ്യാർഥി സംഘടനകൾക്ക് സർക്കാർ അംഗീകാരം നിർബന്ധമാക്കണമെന്ന നിയമം വരുന്നത്. എല്ലാ വിദ്യാർഥിസംഘടനകൾക്കും സർക്കാർ അംഗീകാരം ഉണ്ടായിരിക്കണം , അല്ലാത്ത പക്ഷം കാമ്പസിൽ സംഘടനകൾക്ക് പ്രവർത്തിക്കാൻ സാധിക്കില്ല. സ്വശ്രയ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥി സംഘടന പ്രവർത്തനങ്ങൾക്ക് അനുവാദം നൽകുന്ന നിയമത്തിന്റെ കാർഡിലാണ് ഈ നിർദ്ദേശം ഉള്ളത്.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha























