വീട്ടിലേക്ക് കയറിവന്ന അമ്മയ്ക്ക് കാണാൻ കഴിഞ്ഞത് രക്തത്തിൽ കുളിച്ച് കിടക്കുന്ന മകനേയും മരുമകളെയും ; വയനാട് വെള്ളമുണ്ടയിൽ ദമ്പതികൾ വെട്ടേറ്റ് മരിച്ച സംഭവം മോഷണ ശ്രമമെന്ന് സൂചന ;കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷമെ ഉറപ്പിക്കാൻ കഴിയു എന്ന് പോലീസ്

വയനാട്ടിലെ വെള്ളമുണ്ടയിൽ ദമ്പതികൾ വെട്ടേറ്റ് മരിച്ചു .ഇന്ന് രാവിലെ യാ ണ് വയനാട്ടിലെ വെള്ളമുണ്ട വയലിൽ വീട്ടിനുള്ളിൽ ദമ്പതികളെ കിടപ്പുമുറിയിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. പന്ത്രണ്ടാം മൈൽ വാഴയിൽ ഉമ്മറിനെയും ഭാര്യ ഫാത്തിമയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം.ഉമ്മറിന്റെ മാതാവ് ആയിഷ തൊട്ടടുത്ത് മറ്റൊരു മകന്റെ കൂടെയാണ് താമസം. രാവിലെ 8 മണിയോടെ വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്നു കിടക്കുകയായിരുന്നു. രക്തം തളം കെട്ടികിടക്കുന്നതു കണ്ട് അകത്ത് കയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്. മോഷണ ശ്രമമാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ കൂടുതൽ അന്വോഷണത്തിന് ശേഷമെ കൊലപാതക കാരണം ഉറപ്പിച്ചു പറയാൻ കഴിയു എന്ന് വയനാട് എസ്.പി കറുപ്പ് സ്വാമി പറഞ്ഞു.സ്ഥലത്ത് ഡോഗ് സ്ക്വാഡും ,വിരലടയാള വിദഗ്ദരും പരിശോധന നടത്തുകയാണ്
https://www.facebook.com/Malayalivartha























