ജലന്ദര്‍ ബിഷപ്പിന് കുരുക്ക് മുറുകുന്നു ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മറ്റൊരു കന്യാസ്ത്രീയുടെ അച്ഛൻ

കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയെന്ന ആരോപണങ്ങളുയരുന്ന ജലന്ദര്‍ ബിഷപ്പിനെതിരെ ഞെട്ടിക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മകഴെ ഭീഷണിപ്പെടുത്തിയെന്ന് സഭയിലെ മറ്റൊരു കന്യാസ്ത്രീയുടെ പിതാവാണ് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.
ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാതി ഭീഷണിപ്പെടുത്തി എഴുതി വാങ്ങി. ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. മദര്‍ സുപ്പീരിയറിന്റെ സാന്നിദ്ധ്യത്തിലാണ് മകളെ ഭീഷണിപ്പെടുത്തിയതെന്നും പിതാവ് വ്യക്തമാക്കുന്നു. ഇക്കാര്യങ്ങള്‍ പറഞ്ഞ് മകള്‍ ജലന്ദറില്‍ നിന്ന് 2017 നവംബറില്‍ തനിക്ക് കത്തെഴുതിയതെന്നും പിതാവ് മാധ്യമത്തോട് വെളിപ്പെടുത്തി.
മകള്‍ വിവരം തന്നോട് പറഞ്ഞതിനു പിന്നാലെ ഒരാഴ്ചയ്ക്കകം തന്നെ താന്‍ ഈ പരാതി കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ നേരില്‍ കണ്ട് വെളിപ്പെടുത്തി. എന്നാല്‍ ഇക്കാര്യം മാധ്യമങ്ങള്‍ ഉള്‍പ്പെടെ മറ്റാരെയും അറിയിക്കരുതെന്നും കര്‍ദ്ദിനാള്‍ ഇവരോട് ആവശ്യപ്പെടുകയായിരുന്നു. നടപടി എടുക്കുമെന്ന് കര്‍ദ്ദിനാള്‍ ഉറപ്പുനല്‍കിയാണ് താന്‍ തിരികെ മടങ്ങിയതെന്നും തുറവൂര്‍ സ്വദേശി വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha























