പിതാവോ അതോ ഗുണ്ടയോ? പീഠന വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ബിഷപ്പ് ഫ്രാങ്കോ; പിതാവിനെതിരെ വെളിപ്പെടുത്തലുമായി മറ്റൊരു കന്യാസ്ത്രീ പിതാവ്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്റെ മകളെ ഭീഷണിപെടുത്തിയിരുന്നതായി മറ്റൊരു കന്യാസ്ത്രീയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍. തനിക്കെതിരെയുള്ള പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ബിഷപ്പ് തന്റെ മകളെ ഭീഷണിപെടുത്തിയിരുന്നതായി കന്യാസ്ത്രീയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍. ജലന്ധര്‍ ബിഷപ്പിനെതിരേ പീഡനപരാതി നല്‍കിയ കന്യാസ്ത്രീക്കെതിരേ ബിഷപ്പ് തന്റെ മകളില്‍ നിന്ന് പരാതിയും എഴുതിവാങ്ങിയെന്നു പിതാവ് വെളിപ്പെടുത്തുന്നു.
അതേസമയം, ബിഷപ്പ് പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണ സംഘം കന്യാസ്ത്രീയുടെ ബന്ധുക്കളുടെ മൊഴിയെടുത്തിട്ടുണ്ട്. ബിഷപ്പ് ഉടന്‍ അറസ്റ്റിലാകുമെന്നും പോലീസിന്റെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുകന്യാസ്ത്രീ നല്‍കിയ മൊഴിക്ക് സമാനമായ മൊഴിയാണ് ബന്ധുക്കളും നല്‍കിയതെന്നാണ് സൂചന. ഇന്നലെ രാവിലെ 11 മണിയോടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കന്യാസ്ത്രീയുടെ ബന്ധുകളില്‍ നിന്ന് മൊഴിയെടുത്തത്.
സംഭവത്തെ കുറിച്ച് കന്യാസ്ത്രീ പറഞ്ഞുള്ള അറിവ് മാത്രമേ തങ്ങള്‍ക്കുള്ളൂവെന്നും ബിഷപ് സന്ദേശമയച്ചുവെന്ന് പറയുന്ന മൊബൈല്‍ ഫോണ്‍ എവിടെയാണെന്ന് അറിയില്ലെന്നുമാണ് ബന്ധുക്കളുടെ മൊഴി.
https://www.facebook.com/Malayalivartha























