ലോക പ്രശസ്ത ഫുട്‌ബോള്‍ താരം നെയ്മറുടെ ചലഞ്ച് ഏറ്റെടുത്ത് ലോകം; ആവേശത്തോടെ ചലഞ്ച് ഏറ്റെടുത്ത് ആരാധകര്‍

ഈ ലോകകപ്പ് നെയ്മറെന്ന സംബന്ധിച്ച് നിരാശയുടേതായിരുന്നു. വ്യക്തിപരമായി വേണ്ടത്ര തിളങ്ങാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല വിവാദങ്ങളും താരത്തെ തേടിയെത്തി. കളിക്കിടെ ഫൗള്‍ അഭിനയിച്ച് നിലത്ത് കിടന്ന് ഉരുളുന്നു എന്നതായിരുന്നു നെയ്മറിനെതിരായ പ്രധാന ആരോപണം. കളിച്ച എല്ലാ കളിയിലും നെയ്മറിനെ എതിര്‍ ടീം ഫൗള്‍ ചെയ്ത് വീഴ്ത്തിയിരുന്നു. എന്നാല്‍ വളരെ ചെറിയ സ്പര്‍ശമേറ്റ് പോലും നിലത്ത് വീണ് ഉരുളുകയാണ് നെയ്മറെന്നും താരം അഭിനയിക്കുകയാണെന്നുമാണ് വിമര്‍ശനം.
നെയ്മറിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു. പ്രമുഖ താരങ്ങളും മുന്‍ താരങ്ങളും നെയ്മറിനെതിരെ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്കും പഞ്ഞമില്ലായിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ പുതിയൊരു ട്രെന്റ് ഉയര്‍ന്നിരിക്കുകയാണ്.
നെയ്മര്‍ ചലഞ്ച് എന്ന ഹാഷ് ടാഗ് ചലഞ്ചാണ് വൈറലായിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ളവരാണ് ഈ ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്. നെയ്മര്‍ എന്നു പറയുമ്പോള്‍ നിലത്തു കിടന്ന് ഉരുളുന്നതാണ് ചലഞ്ച്. ഇങ്ങനെ നിലത്ത് കിടന്നുരുളുന്നതിന്റെ വീഡിയോകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറയുകയാണ്.
https://www.facebook.com/Malayalivartha


























