ഗൃഹ സമ്പര്‍ക്കത്തിനെത്തി സുരേഷ്‌ഗോപി എം.പി. പ്രാദേശിക നേതാക്കളുമായി തര്‍ക്കത്തില്‍; തിരികെ പോകാന്‍ കാറില്‍ കയറിയ സുരേഷ് ഗോപിയെ അനുനയിപ്പിച്ചത് ജില്ലാ നേതാക്കള്‍

കാറില്‍ കയറിപ്പോകാന്‍ ശ്രമിച്ച എം.പിയെ ജില്ലാ നേതാക്കള്‍ എത്തി അനുനയിപ്പിച്ചു. ഇന്നലെ മാവേലിക്കര കോളാറ്റ് കോളനിയില്‍ ഗൃഹസമ്പര്‍ക്ക പരിപാടിക്കായാണ് എം.പി. എത്തിയത്. മരിച്ച പ്രവര്‍ത്തകന്റെ വീട്ടിലെത്തിയ ശേഷം ഗൃഹസമ്പര്‍ക്കത്തിന്റെ ഉദ്ഘാടനം തുടങ്ങിയപ്പോഴാണ് എം.പി. ലഘുലേഖ ആവശ്യപ്പെട്ടത്.
എന്നാല്‍ എടുത്തിട്ടില്ലെന്ന മറുപടിയാണു പ്രാദേശിക നേതാക്കള്‍ നല്‍കിയത്. ഇതേത്തുടര്‍ന്നാണ് എം.പി പ്രവര്‍ത്തകരോട് ഇടഞ്ഞത്.
പിന്നെന്തിനാണ് ഇവിടേക്ക് എത്തിയതെന്നും താന്‍ പോവുകയാണെന്നും പറഞ്ഞ് എം.പി. കാറില്‍ കയറാന്‍ തുടങ്ങി. നിയോജകമണ്ഡലം നേതാക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ജില്ലാ നേതാക്കള്‍ ഇടപെട്ട ശേഷമാണ് അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തത്.
ഗൃഹസമ്പര്‍ക്കത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രവര്‍ത്തകരുടെ വീഴ്ച അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനി ഇത് ആവര്‍ത്തിക്കരുതെന്ന താക്കീതും അദ്ദേഹം നല്‍കി.
https://www.facebook.com/Malayalivartha


























