എം.എം.ജേക്കബിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചനം രേഖപ്പെടുത്തി

അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം.ജേക്കബിന്റെ നിര്യാണത്തില്‍ നേതാക്കള്‍ അനുശോചിച്ചു. രാഷ്ട്രത്തിനും കോണ്‍ഗ്രസിനും എം.എംജേക്കബ് നല്‍കിയിട്ടുള്ള സംഭാവനകള്‍ വിലമതിക്കാനാവാത്തതും എന്നെന്നും സ്മരിക്കപ്പെടുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
രാജ്യസഭാ ഉപാദ്ധ്യക്ഷനായും രണ്ടു തവണ കേന്ദ്ര മന്ത്രിസഭാംഗമായും പ്രവര്‍ത്തിച്ച അദ്ദേഹം മികച്ച പാര്‍ലമെന്റേറിയനായിരുന്നു. മേഘാലയ ഗവര്‍ണര്‍ പദവിയിലുള്ള പ്രവര്‍ത്തനവും സ്തുത്യര്‍ഹമായിരുന്നു. സൗമ്യമായ രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയിലൂടെ സ്വന്തം വ്യക്തമുദ്ര പതിപ്പിച്ച അദ്ദേഹം മികച്ച സംഘാടകനുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























