പദവി ദുർവിനിയോഗം ചെയ്ത് പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിൽ നിന്നും ആദിവാസികളടങ്ങിയ വില്ലേജ് ഇ.ഡി.സി കൾക്കായി നീക്കി വച്ചിരുന്ന ഫണ്ട് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇഎസ് ബിജിമോള്‍ സഹോദരി പ്രസിഡന്‍റായ സംഘടനയ്ക്ക് അനുവദിച്ചതായി ആരോപണം

ബിജിമോൾ എം.എൽഎക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം. പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിൽ നിന്നും ആദിവാസികളടങ്ങിയ വില്ലേജ് ഇ.ഡി.സി കൾക്കായി നീക്കി വച്ചിരുന്ന ഫണ്ടിൽ നിന്നും 15,64,000 രൂപയാണ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പീരുമേട് എം എല്‍ ഇഎസ് ബിജിമോള്‍ സഹോദരി പ്രസിഡന്‍റായ സംഘടനയ്ക്ക് അനുവദിച്ചു എന്നാണ് ആരോപണം.
എം.എല്‍.എ രാജിവെക്കണമെന്നും തട്ടിപ്പിന് കൂട്ടുനിന്ന പെരിയാർ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ ശില്പ വി കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട ് കോൺഗ്രസും, ബി.ജെ.പിയും മുന്നോട്ട് വന്നു.
സ്പൈസസ് എന്ന സംഘടനയ്ക്ക് പണം അനുവദിച്ച പെരിയാർ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ സാമ്പത്തിക തട്ടിപ്പിന് കൂട്ടുനിന്നെന്നും കോൺഗ്രസ് പ്രവർത്തകര്‍ ആരോപിച്ചു. വനം മന്ത്രി ചെയർമാനായ ഗവേണിങ് ബോഡിയുടെ നിർദ്ദേശ പ്രകാരമാണ് തുക അനുവദിച്ചതെന്നാണ് ഡെപ്യൂട്ടി ഡയറക്ടറുടെ വിശദീകരണം.
ഇ .എസ് ബിജിമോൾ, സഹോദരി ജിജിമോൾ എന്നിവർ ഡെപ്യൂട്ടി ഡയറക്ടറുമായി പലതവണ തേക്കടിയിൽ കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്. തട്ടിപ്പിന് കൂട്ടുനിൽക്കാത്തതിന്റെ പേരിൽ സിപിഐ– സർവീസ് സംഘടനയുടെ ജോയിന്റ് സെക്രട്ടറിയെ എം.എൽ.എ ഇടപെട്ട് മൂന്നാറിലേക്ക് സ്ഥലംമാറ്റിയതായും ആരോപണമുണ്ട്. എം എല്‍ എക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി തിങ്കളാഴ്ച്ച ഡി.ഡി ഒാഫീസ് മാർച്ച്നടത്തും.
https://www.facebook.com/Malayalivartha


























