അഭിമന്യുവിന്റെ കുടുംബത്തിന് സഹായവുമായി ആഷിഖ് അബു

ക്യാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി മുന്‍ എസ് എഫ് ഐ നേതാവായ ആഷിഖ് അബു. അഭിമന്യുവിന്റെ കുടുംബ സഹായ ഫണ്ടിലേക്ക് ആഷിഖ് അബുവും ഭാര്യ റിമ കല്ലിങ്കലും ചേര്‍ന്നാണ് സഹായധനം നല്‍കുന്നത്.
ഒരു ലക്ഷം രൂപയാണ് ഇരുവരും ചേര്‍ന്ന് നല്‍കുക. സിപിഎം നേതൃത്വത്തില്‍ ഫണ്ട് ശേഖരിക്കുന്ന വിവരം വിദേശത്തു വെച്ച് അറിഞ്ഞ് ഇവര്‍ മതഭീകരതക്കെതിരെ കണ്ണി ചേരുന്ന കാര്യം അറിയിക്കുകയായിരുന്നുവെന്ന് സിപിഎം നേതാവ് പി രാജീവ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മഹാരാജാസ് കോളജിലെ മുന്‍ എസ്‌എഫ്‌ഐ നേതാവ് കൂടിയാണ് ആഷിഖ് അബു.
https://www.facebook.com/Malayalivartha


























