എം.എം ജേക്കബ് ഔന്നത്യത്തിലും വിനയം കാത്തുസൂക്ഷിച്ച കഴിവുറ്റ പൊതുപ്രവര്‍ത്തകനായിരുന്നുവെന്ന് ഗവര്‍ണര്‍

മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ മേഘാലയ ഗവര്‍ണറുമായിരുന്ന ശ്രീ എം എം ജേക്കബിന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം അനുശോചിച്ചു.
ഗവര്‍ണര്‍, കേന്ദ്രസഹമന്ത്രി, പാര്‍ലമെന്റംഗം തുടങ്ങിയ നിലകളില്‍ പ്രശംസാര്‍ഹമായ സേവനം നല്‍കിയ എം. എം ജേക്കബ് ഔന്നത്യത്തിലും വിനയം കാത്തുസൂക്ഷിച്ച കഴിവുറ്റ പൊതുപ്രവര്‍ത്തകനായിരുന്നു എന്ന് അനുശോചന സന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























