ജിഎന്‍പിസിക്ക് പൂട്ടുവീഴും; മദ്യപാനം പ്രോല്‍സാഹിപ്പിക്കുന്ന ഗ്രൂപ്പ് അഡ്മിന്റെ വീട്ടില്‍ മിന്നല്‍ പരിശോധന; സമീപത്തെ വീട്ടില്‍ ടിക്കറ്റ് വച്ച് മദ്യസല്‍ക്കാരം; അഡ്മിന്‍ അജിത് കുമാറും ഭാര്യയും ഭാര്യയും ഒളിവില്‍; അറസ്റ്റ് ഉടന്‍

മദ്യപാനം പ്രോല്‍സാഹിപ്പിക്കുന്ന കൂട്ടായ്മയായ ജി.എന്‍.പി.സി അഡ്മിന്‍ തിരുവനന്തപുരം സ്വദേശി അജിത് കുമാറിന്റെ വീട്ടില്‍ ടിക്കറ്റ് വച്ച് മദ്യസല്‍ക്കാരവും നടത്തിയിരുന്നെന്ന് എക്‌സൈസ് കണ്ടെത്തല്‍. മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചുവെന്ന് ആരോപിച്ച് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കെതിരെ എക്‌സൈസ് നേരത്തേ കേസെടുത്തിരുന്നു.
ഇതിനു പിന്നാലെയാണ് അജിത് കുമാറിന്റെ വീട്ടില്‍ നടന്ന മിന്നല്‍ പരിശോധന. ഗ്രൂപ്പിന്റെ മറവില്‍ ഇവര്‍ മദ്യവില്‍പന നടത്തിയതിന്റെ തെളിവുകള്‍ റെയ്ഡില്‍ ലഭിച്ചു. ഇരുവര്‍ക്കുമെതിരെയും കൂടാതെ ബാക്കിയുള്ള മറ്റ് അഡ്മിന്‍മാര്‍ക്കുമെതിരെയും പോലീസ് കേസെടുത്തു. പപ്പാനംകോട്ടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ സമീപത്തെ വീട്ടില്‍ വച്ച് മദ്യസല്‍ക്കാരം നടത്തിയിരുന്നതായി കണ്ടെത്തി ടിക്കറ്റ് വച്ചായിരുന്നു അജിത് കുമാര്‍ ആളുകളെ പ്രവേശിപ്പിച്ചിരുന്നത്. ആദ്യ 2 പെഗ് മദ്യം സൗജന്യമായി നടല്‍കുന്ന പാര്‍ട്ടികളുടെ ടിക്കറ്റ് 1400 രൂപയ്ക്കാണ്. ടിക്കറ്റുകളും അജിത്തിന്റെ വീട്ടില്‍ നിന്ന് എക്‌സൈസ് കണ്ടെത്തി. ഒരു എയര്‍ ഗണ്ണും ഇതിനൊപ്പം കണ്ടെത്തി. ജിത്തിന്റെ ഭാര്യ വിനി അജിത്തും ഗ്രൂപ്പില്‍ മോഡറേറ്ററാണ്. ഇവര്‍ ഇപ്പോള്‍ ഒളിവിലാണ് എന്നാല്‍ ഇരുവരും മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
കൂടാതെ മദ്യപാനം പ്രോല്‍സാഹിപ്പിക്കാന്‍ കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ചക്കല്‍, മതസ്പര്‍ദ്ധയുണ്ടാക്കല്‍, ആദ്ധ്യാത്മിക നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകളിട്ടതിനും കേസുകള്‍ റെജിസ്റ്റര്‍ ചെയ്യ്തു. അതേസമയം, പേജ് മരവിപ്പിക്കാന്‍ ഫേസ്ബുക്കിന് എക്‌സൈസ് വകുപ്പ് കത്തയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























