സംഭവം നടന്ന് ഇത്ര ദിവസങ്ങളായിട്ടും ഇതുവരെ ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല ബിഷപ്പിനെതിരേയുള്ള ലൈംഗികപീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമം; ആരോപണവുമായി കന്യാസ്ത്രീയുടെ സഹോദരന്‍

ലൈഗീകപീഠന കേസില്‍ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കേരളത്തിലേയും ജലന്ധറിലേയും രാഷ്ട്രീയ നേതൃത്വത്തില്‍ വലിയ സ്വാധീനമുണ്ടെന്നും. ഇതുപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ഇരയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതായാണ് സഹോദരന്റെ ആരോപണം.
സംഭവം നടന്ന് ദിവസങ്ങളായിട്ടും ഇതുവരെ ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിട്ടില്ല. ഇത് ഏറെ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. ഉന്നത സ്വാധീനം കൊണ്ടാണ് ഇതെന്നും സഹോദരന്‍ ആരോപിക്കുന്നു. പീഡന വിവരം കര്‍ദിനാളിനെ അറിയിച്ചിരുന്നു. കര്‍ദിനാള്‍ കന്യാസ്ത്രീയുമായി അരമണിക്കൂറോളം സംസാരിച്ചു. എന്താണ് സംസാരിച്ചതെന്ന് കര്‍ദിനാള്‍ വ്യക്തമാക്കണമെന്നും സഹോദരന്‍ പറയുന്നു. വാട്‌സാപ്പ് ഗ്രൂപ്പുകളിലടക്കം പീഠിപ്പിക്കപ്പെട്ട കന്യാസ്ത്രിയെ അപമാനിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും. ഇതിനെതിരേ നടപടിയെടുക്കണമെന്നും സഹോദരന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























