ശ്രദ്ധിക്കുക വിഷമാണ്; കേരളത്തിലെ പശുക്കള്‍ക്ക് കുളമ്പുരോഗം; രോഗം ബാധിച്ച പശുക്കള്‍ അറവുശാലകളിലേക്ക് അവിടെനിന്നും നേരെ ഹോട്ടലുകളിലുടെയും കാറ്ററിംഗ് സര്‍വീസുകളിലൂടെയും നമ്മുടെ തീന്‍മേശകളിലേക്ക്

കേരളത്തിലെ ഹോട്ടലുകളിലെ തീന്‍മേശകളിലൂടെ നിങ്ങളുടെ മുന്നിലെത്തുന്നത് വിഷ ഇറച്ചി എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കുളമ്പുരോഗം ബാധിച്ച പശുക്കളെയാണ് അറക്കുന്നതിനായി അറവിശാലകളിലെത്തുന്നത്. വിവിധ മേഖലകളില്‍ കുളമ്പുരോഗം പടര്‍ന്നു പിടിച്ചതോടെയാണു അറവിനായി രോഗം ബാധിച്ച പശുക്കളെ വാങ്ങുന്ന സംഘം സജീവമായിരിക്കുന്നത്. മുവാറ്റുപുഴ, പെരുമ്പാവൂര്‍, പിറവം, മുളന്തുരുത്തി മേഖലയിലാണു ഈ സംഘം പ്രധാനമായി പ്രവര്‍ത്തിക്കുന്നത്. ക്ഷീരകര്‍ഷകരുടെ അടുക്കല്‍ നേരിട്ടെത്തി രഹസ്യമായാണു ഇവര്‍ കച്ചവടം നടത്തുന്നത്.
ഇരുപതിനായിരം രൂപ വരെ വിലവരുന്ന പശുക്കളെ രണ്ടായിരം മുതല്‍ അയ്യായിരം വരെ വില നല്‍കിയാണു കര്‍ഷകരില്‍ നിന്നു വാങ്ങുന്നത്. ചികില്‍സാ ചെലവും പശു ചത്തുപോയാല്‍ ഉണ്ടാകുന്ന നഷ്ടവും ഓര്‍ത്താണു കര്‍ഷകര്‍ സംഘത്തിന്റെ വലയില്‍ വീഴുന്നത്. കര്‍ഷകരില്‍ നിന്ന് ഇത്തരത്തില്‍ വാങ്ങുന്ന പശുക്കളുടെ ഇറച്ചി ഹോട്ടലുകള്‍ക്കും കാറ്ററിങ് സ്ഥാപനങ്ങള്‍ക്കും വില്‍ക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
അതേസമയം പശുക്കള്‍ക്കു രോഗം ബാധിച്ചതോടെ ദുരിതത്തിലായ കര്‍ഷകരാണ് ഇത്തരക്കാരുടെ കെണിയില്‍പ്പെടുന്നത്. കുളമ്പുരോഗത്തെ തുടര്‍ന്നു തൊഴുത്തില്‍ കിടപ്പിലായ പശുക്കളെ അവിടെവച്ചുതന്നെ കശാപ്പു ചെയ്താണു സംഘം കൊണ്ടുപോകുന്നത്.
https://www.facebook.com/Malayalivartha


























