അഭിമന്യു വധം; കണ്ണൂരിലെ എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തം

അഭിമന്യു വധത്തിനു പിന്നാലെ കണ്ണൂരിലെ എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കുന്നു. ജില്ലയില്‍ മുന്‍കാലങ്ങളില്‍ അക്രമ പരമ്പരകളുടെ പശ്ചാത്തലത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണം.
മഹാരാജാസ് കോളേജിലെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ ആയിരുന്നു അഭിമന്യു കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ജില്ലയിലെ എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയത് .അടുത്തകാലങ്ങളില്‍ ജില്ലയില്‍ നടന്ന അക്രമ പരമ്പരകളുടെ പശ്ചാത്തലത്തിലാണ് പോലീസിന്റെ ഈ നീക്കം. 2012 ല്‍ പള്ളിക്കുന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സച്ചിന്‍ ഗോപാല്‍ വധത്തിലും, ഈ വര്‍ഷം ആദ്യം കണ്ണൂരിെറ്റല ബിജെപി മണ്ഡലം പ്രസിഡണ്ട് സുശീല്‍ കുമാറിന് നേരെയുണ്ടായ വധശ്രമക്കേസിലും എസ്.ഡി.പി.ഐ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതികളായിട്ടുള്ളത്. സച്ചിന്‍ ഗോപാലിന്റെതും അഭിമന്യുവിന്റെ സമാനമായ കൊലയാണ്. കൂടാതെ മാര്‍ച്ചില്‍ നടത്തിയ വാട്‌സ് ഹര്‍ത്താലിന്റെ മറവില്‍ ജില്ലയില്‍ വ്യാപക അക്രമമാണ് നടന്നത്. അക്രമത്തിലും പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിലും 250 ലധികം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. കൊല്ലത്ത് സൈനികന്റെ വീടാക്രമിച്ച കേസില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ അഞ്ച് പേരെ കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്ന് അന്വേഷണസംഘം പിടികൂടിയിരുന്നു.. ഈ സാഹചര്യത്തിലാണ് അഭിമന്യു വധക്കേസിലെ മുഖ്യപ്രതികള്‍ക്കായി കണ്ണൂരിലും അന്വേഷണ സംഘം തിരച്ചില്‍ ശക്തമാക്കുന്നത്.
https://www.facebook.com/Malayalivartha


























