കയര്‍ മേഖലയിലെ പ്രതിസന്ധി രൂക്ഷം; മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ കടലാസ് പുലികളെന്ന് കയര്‍ തൊഴിലാളി ഫെഡറേഷന്‍

കേരളം കണ്ട മോശം കയര്‍ മന്ത്രിയാണ് തോമസ് ഐസക്കെന്നും, പ്രബന്ധം എഴുതുവാനല്ലാതെ പ്രശ്‌നങ്ങള്‍ക്ക് പ്രായോഗിക നടപടികള്‍ സ്വീകരിക്കുവാന്‍ കഴിയാത്തയാളാണ് തോമസ് ഐസക്കെന്നും ആക്ഷേപം.
കയര്‍ മേഖല നേരിടുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കചഠഡഇ യൂണിയന്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. മന്ത്രിയുടെ പ്രഖ്യാപനങ്ങളും പ്രസ്താവനകളും കടലാസ് പുലികളായി മാറുകയാണെന്ന് കയര്‍ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.കെ രാജന്‍ പറഞ്ഞു.
തൊഴിലാളികളുടെ കൂലി പരിഷ്‌ക്കരണത്തിനുള്ള കാലാവധി കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും കൂലി വര്‍ധനവ് ചര്‍ച്ച ചെയ്യാന്‍ പോലും മന്ത്രി തയ്യാറായിട്ടില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വകുപ്പ് മന്ത്രി വ്യവസായികളും തൊഴിലാളി പ്രതിനിധികളുമായി നിരന്തരം ചര്‍ച്ചകളും ബന്ധങ്ങളും സ്ഥാപിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷം ഇന്നേവരെ ഫലപ്രദമായ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. കയര്‍ഫെഡ് വഴി സബ്‌സിഡി നിരക്കില്‍ സംഘങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ചകിരിക്ക് ഗുണനിലവാരം ഇല്ലാത്തതിനാല്‍ കയറുല്പ്പാദിപ്പിക്കുവാന്‍ സംഘങ്ങള്‍ തയ്യാറാകുന്നില്ല. പ്രഥമിക കയര്‍ സംഘങ്ങളില്‍ പണിയെടുക്കുന്ന ജീവനക്കാര്‍ക്ക് നാമമാത്ര ശമ്പളം മാത്രമാണ് ലഭിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. ഈ മാസം 16 ന് സംസ്ഥാനത്തെ കയര്‍ പ്രോജകറ്റ് ഓഫീസ് കള്‍ക്ക് മുന്നില്‍ കൂട്ടധര്‍ണ്ണ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഏ.കെ.രാജന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എസ്. രാജേന്ദ്രന്‍, ചെറുകിട ഉത്പ്പാദക അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എം.അനില്‍ കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























