തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന സ്വര്‍ണം പിടികൂടി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. ദുബായില്‍ നിന്നെത്തിയ കൊല്ലം സ്വദേശി അബ്ദുല്‍ വഹാബ് എന്നയാളില്‍ നിന്നാണ് 158 പവന്‍ സ്വര്‍ണം പിടികൂടിയത്.
സ്വര്‍ണം അരച്ച് കുഴമ്പ് രൂപത്തില്‍ പ്ലാസ്റ്റിക് കവറിലാക്കി ഇയാളുടെ അരയില്‍ കെട്ടിയ നിലയിലായിരുന്നു. ഇതിന് ഏതാണ്ട് 35 ലക്ഷം രൂപയിലധികം വില മതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha


























