അഭിമന്യു കൊല്ലപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഘാതകരെ പിടികൂടാന്‍ കഴിയാത്തതില്‍ സര്‍ക്കാര്‍ അത്യപ്തിയില്‍; വൈകാതെ പ്രതികളെ പിടികൂടിയില്ലെങ്കില്‍ പോലീസ് തലപ്പത്ത് വന്‍ മാറ്റം വരുത്താന്‍ സാധ്യത

അഭിമന്യുവിന്റെ കൊല്ലപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഘാതകരെ പിടികൂടാന്‍ കഴിയാത്തതില്‍ സര്‍ക്കാര്‍ അത്യപ്തിയില്‍. അധികം വൈകാതെ പ്രതികളെ പിടികൂടിയില്ലെങ്കില്‍ പോലീസ് തലപ്പത്തെ ആരെല്ലാം തെറിക്കുമെന്ന് പോലീസ് തലപ്പത്തുള്ളവര്‍ക്കുപോലും പോലും തിട്ടമില്ല.
എസ്.എഫ്.ഐ നേതാവായ അഭിമന്യുവിന്റെ മരണം പാര്‍ട്ടിയെ മാത്രമല്ല സര്‍ക്കാരിനെയും പിടിച്ചുകുലുക്കിയതാണ്. എസ്.ഡി.പി.ഐ യെ പോലുള്ള വര്‍ഗീയ കക്ഷികളെ നിലയ്ക്ക് നിര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പലവട്ടം നിര്‍ദ്ദേശം നല്‍കിയിട്ടും അത് ചെയ്യാതെ ഇത്തരം കക്ഷികളുമായി സി പി എം അടവുനയം സ്വീകരിക്കുകയായിരുന്നു ഇതുവരെ. തെരഞ്ഞടുപ്പ് സഖ്യത്തിന് വരെ ഒരുങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി മഹാരാജാസില്‍ കലാപം ഉണ്ടായത്.
ഏറ്റവുമധികം എസ്ഡിപിഐ ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഇടതുപക്ഷ സംഘടനകളിലുമാണ്. മുഹമ്മദ് എന്ന വിദ്യാര്‍ത്ഥി അഭിമന്യുവുമായി ചങ്ങാത്തം സ്ഥാപിച്ച് എസ്എഫ്‌ഐ യില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യം കാണിച്ചിരുന്നു എന്ന വിവരത്തിന് കഴിഞ്ഞ ദിവസം സ്ഥിതീകരണം ലഭിച്ചു. എസ് ഡിപിഐ പോലുള്ള പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പകല്‍നേരത്ത് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുമായാണ് സഹകരിക്കാറുള്ളത്. രാത്രികാലങ്ങളിലാണ് വര്‍ഗീയ സംഘടനകളിലുള്ള പ്രവര്‍ത്തനം.
പോലീസ് വല്ലാത്ത ആശയ കുഴപ്പത്തിലാണ്. യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ കഴിയാത്തതില്‍ അവര്‍ നിസഹായരാണ്. ക്യത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെയാണ് നിയമത്തിന് മുന്നില്‍ എത്തിക്കേണ്ടത്. എന്നാല്‍ അതിനു കഴിയുന്നില്ല. എസ്ഡിപിഐയുടെയും മറ്റും പ്രവര്‍ത്തന ശൈലി അവര്‍ ഒളിച്ചിരിക്കാന്‍ വിദഗ്ദ്ധരാണ് എന്നുള്ളതാണ്. പല ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരും ഇത്തരത്തില്‍ നിയമത്തിന് മുന്നിലെത്താറില്ല. എന്നാല്‍ ഇത്തരം ന്യായങ്ങളൊന്നും സര്‍ക്കാരിനോട് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. അതായത് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത കൊലയാളികളെ പിടികൂടാതിരിരുന്നാല്‍ ആഭ്യന്തര വകുപ്പ് പഴി കേള്‍ക്കും. പോലീസ് പൊതുവേ നിഷ്‌ക്രിയമാണെന്ന അഭിപ്രായം ഇപ്പോള്‍ തന്നെ പാര്‍ട്ടിക്കാര്‍ക്കുണ്ട്. മുഖ്യമന്ത്രിയോട് ആരും ഇക്കാര്യം ചോദിച്ചില്ലെങ്കിലും പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകയും.
ലോകനാഥ് ബഹ്‌റക്കെതിരെയും പാര്‍ട്ടി കമ്മിറ്റികളില്‍ ശക്തമായ വിമര്‍ശനം ഉണ്ടാകുന്നുണ്ട്. എന്നാല്‍ മുഖ്യമന്ത്രി അദ്ദേഹത്തെ സഹായിക്കുന്നതു കൊണ്ടാണ് ഇതുവരെ സ്ഥാനം തെറിക്കാതിരുന്നത്. ജേക്കബ് തോമസും ഇതുപോലെ ഒരു കാലത്ത് മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്നു. ജേക്കബ് തോമസിന്റെ കസേര കണ്ട് പനിക്കേണ്ടെന്നു വരെ മുഖ്യമന്ത്രി പറഞ്ഞതാണ്. പക്ഷേ പൊടുന്നനെ അവര്‍ തമ്മില്‍ തെറ്റി. അത് ഇതിലും സംഭവിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.
https://www.facebook.com/Malayalivartha


























