കൊച്ചി ഇടപ്പള്ളിയില്‍ ജപ്തിക്കിടെ സംഘര്‍ഷം, പ്രീത ഷാജിയുടെ വീട് ജപ്തി ചെയ്യുന്നതിനെതിരെ വന്‍ പ്രതിഷേധം, വീട് ഒഴിഞ്ഞു കൊടുക്കില്ലെന്ന് പ്രീത, ജപ്തി അംഗീകരിക്കില്ലെന്ന് നാട്ടുകാര്‍, പ്രതിഷേധക്കാരെ പോലീസ് തടയുന്നു, ജപ്തി നടപടിക്കായി ബലം പ്രയോഗിക്കരുതെന്ന് പി.ടി. തോമസ്

കൊച്ചി ഇടപ്പള്ളിയിലെ വീട് ജപ്തി ചെയ്യുന്നതിനെതിരെ വീട്ടമ്മ. ഇടപ്പള്ളി സ്വദേശിനിയായ പ്രീത ഷാജിയാണ് പ്രതിഷേധിക്കുന്നത്. വീട്ടമ്മയ്ക്ക് പിന്തുണയുമായി നാട്ടുകാരും സംഘടിച്ചിട്ടുണ്ട്. എടുക്കാത്ത വായ്പയുടെ പേരില്‍ കിടപ്പാടം നഷ്ടപ്പെടുന്നതിനെതിരെയായിരുന്നു 365 ദിവസമായി പ്രീത സമരം നടത്തി വന്നത്. അതിനിടെയാണ് വീട് ജപ്തി ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
സുഹൃത്തിനായി രണ്ട് ലക്ഷം രൂപയുടെ ജാമ്യം നിന്നതല്ലാതെ ആരില്‍ നിന്നും താന്‍ വായ്പ എടുത്തിട്ടില്ലെന്ന് പ്രീത പറയുന്നു. ഭൂ മാഫിയക്കാരാണ് സംഘര്‍ഷത്തിന് പിന്നിലെന്നും വീട്ടമ്മ പറയുന്നു. കോടതി ഉത്തരവിന്റെ മറവില്‍ തങ്ങളോട് കാണിക്കുന്നത് നീതികേടാണ്. 19 ദിവസത്തിലധികം നിരാഹാരം കിടന്നിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും, ആത്മഹത്യയല്ലാതെ ഇനി മറ്റുമാര്‍ഗമില്ലെന്നും പ്രീത പറയുന്നു.
അതേസമയം, സ്ഥലത്ത് വന്‍ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്. ഹൈക്കോടതി ഉത്തരവിനെതിരെ നൂറുകണക്കിനാളുകള്‍ സംഘടിച്ചെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























