പാലക്കാട് കെഎസ്.ആര്‍.ടി.സി ബസും ടിപ്പറും കൂട്ടിയിടിച്ച് ഒരു മരണം, അഞ്ചു യാത്രക്കാര്‍ക്ക് പരിക്ക്

കൊഴിഞ്ഞാമ്പാറ നാട്ടുകല്ലില്‍ കെ.എസ്.ആര്‍.ടി.സി ബസും ടിപ്പറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ടിപ്പര്‍ ഡ്രൈവര്‍ പനയൂര്‍ അത്തിക്കോട് സ്വദേശി സജീവന്‍ (33) ആണ് മരിച്ചത്. കൊഴിഞ്ഞാമ്പാറയില്‍ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ബസ് എതിരെ വന്ന ടിപ്പറില്‍ ഇടിക്കുകയായിരുന്നു.
രാവിലെ ഏഴുമണിയോടെയാണ് അപകടം.ബസ് യാത്രക്കാരായ അഞ്ച് സ്ത്രീകള്‍ക്ക് പരിക്കേറ്റു.
https://www.facebook.com/Malayalivartha


























