കെ.എസ്.ആര്‍.ടി.സിയില്‍ ടോമിന്‍ തച്ചങ്കരിയെ പുകച്ച് പുറത്ത് ചാടിക്കാന്‍ ശ്രമം; മുന്‍കൈയ്യെടുക്കുന്നത് സംഘടനകള്‍; തച്ചങ്കരിയ്‌ക്കെതിരായ പോരാട്ടത്തില്‍ പരോക്ഷ പിന്തുണയുമായി മന്ത്രി; മുതിര്‍ന്ന നേതാക്കളെ മുന്‍നിര്‍ത്തി ഇടത് വലത് തൊഴിലാളി സംഘടനകള്‍ തച്ചങ്കരിക്കെതിരെ ഒന്നിച്ചുള്ള പോരാട്ടത്തിന്

കെ.എസ്.ആര്‍.ടി.സി. സി.എം.ഡി. ടോമിന്‍ തച്ചങ്കരിയെ ഒതുക്കാന്‍ തൊഴിലാളി സംഘടനകള്‍ രംഗത്ത്. മന്ത്രി എ.കെ. ശശീന്ദ്രന്റെ പരോക്ഷ പിന്തുണയുമായും കിട്ടിയതോടെ സംഘടനകളുടെ നീക്കം സജീവമായി. മുതിര്‍ന്ന നേതാക്കളായ വൈക്കം വിശ്വന്‍, കെ.പി രാജേന്ദ്രന്‍, തമ്പാനൂര്‍ രവി എന്നിവരെ മുന്‍നിര്‍ത്തിയാണ് ഇടത്, വലത് തൊഴിലാളി സംഘടനകള്‍ തച്ചങ്കരിക്കെതിരെ പടപ്പുറപ്പാട് ആരംഭിച്ചത്.
ശമ്പളം കൃത്യസമയത്ത് ലഭ്യമാക്കിയതടക്കം തച്ചങ്കരിയുടെ നടപടികള്‍ ജീവനക്കാരെ ആകര്‍ഷിച്ചതോടെ സംഘടനകളുടെ സ്വാധീനം കുറഞ്ഞിരുന്നു. സംഘടനാ പ്രവര്‍ത്തനം മാത്രം തൊഴിലാക്കിയ നേതാക്കളെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാക്കി. യൂണിയന്‍ നേതാക്കളെ നിരീക്ഷിക്കാന്‍ കോര്‍പ്പറേഷനില്‍ രഹസ്യാന്വേഷണ വിഭാഗത്തെ നിയമിച്ചതോടെ ശത്രുത വര്‍ധിച്ചു. ഇതേത്തുടര്‍ന്ന് മൂന്നു സംഘടനകളും സംയുക്തമായി സമ്മേളനം വിളിച്ചുചേര്‍ത്ത് തച്ചങ്കരിക്കെതിരെ പരസ്യമായി രംഗത്തുവന്നു.
കോര്‍പ്പറേഷനില്‍ സി.എം.ഡി നടപ്പാക്കുന്നത് സര്‍ക്കാര്‍ നയങ്ങളാണെന്നാണ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഇന്നലെ പറഞ്ഞത്. മുഖ്യമന്ത്രിയുടെ പിന്തുണയോടെ തച്ചങ്കരി നടപ്പാക്കുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പരക്കെ സ്വീകാര്യത ലഭിച്ചതോടെ മന്ത്രി നോക്കുകുത്തിയാകുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ അഭിപ്രായപ്രകടനം വന്നത്.
https://www.facebook.com/Malayalivartha


























