കോഴിക്കോട് ബീച്ചില്‍ വീണ്ടും അജ്ഞാത മൃതദേഹം... പരിഭ്രാന്തിയോട് നാട്ടുകാർ

കോഴിക്കോട് ബീച്ചില്‍ വീണ്ടും അജ്ഞാത മൃതദേഹം. കോര്‍പറേഷന്‍ ഓഫീസിനു സമീപമാണ് മൃതദേഹം കണ്ടത്. രാത്രിയിൽ സാമൂഹികവിരുദ്ധരുടെ ശല്യം വർധിച്ചതിനെ തുടർന്ന് ബീച്ചിൽ കഴിഞ്ഞ ദിവസം പോലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചതിന് തൊട്ടടുത്ത ദിവസമാണ് വീണ്ടും മൃതദേഹം കണ്ടെത്തിയത്. പുതിയ പോലീസ് എയ്ഡ് പോസ്റ്റിനും കോർപറേഷൻ ഓഫീസിനും സമീപത്തായിട്ടാണ് മൃതദേഹം കാണപ്പെട്ടത്.
അറുപത് വയസോളം പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ആറ് മാസത്തിനിടെ മൂന്നാമത്തെ മൃതദേഹമാണ് സൗത്ത് ബീച്ചിലും പരിസരത്തുമായി കണ്ടെത്തുന്നത്. രാത്രിയില്‍ സാമൂഹികവിരുദ്ധരുടെ ശല്യം വര്‍ധിച്ചതിനെ തുടര്‍ന്ന് ബീച്ചില്‍ കഴിഞ്ഞ ദിവസം പൊലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് മൃതദേഹം കണ്ടത്.
സംഭവത്തില്‍ ടൗണ്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ടൗണ്‍ പൊലീസ് വ്യക്തമാക്കി.പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിട്ടും മേഖലയിൽ കുറ്റകൃത്യം വർധിക്കുന്നതിൽ ആളുകൾ പരിഭ്രാന്തരാണ്.
https://www.facebook.com/Malayalivartha


























