സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി നിര്‍വഹിക്കും

സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചടങ്ങില്‍ മന്ത്രി കെ.ടി. ജലീല്‍ അധ്യക്ഷത വഹിക്കും. ബുധനാഴ്ച പുലര്‍ച്ചെ ഒന്നിന് ആദ്യ വിമാനം മന്ത്രി കെ.ടി. ജലീല്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. 1.55നാണ് വിമാനം പുറപ്പെടുക. തീര്‍ഥാടകരെ യാത്രയയക്കാനും പ്രാര്‍ഥനയില്‍ പങ്കെടുക്കാനും എത്തുന്നവര്‍ക്ക് ഹജ്ജ് ക്യാമ്പിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
രാത്രി ഒമ്പതു മണിവരെ ഇവര്‍ക്ക് ക്യാമ്പില്‍ തങ്ങാം. ഹാജിമാരുടെ ഇഹ്‌റാം കര്‍മം വീക്ഷിക്കാനും പ്രാര്‍ഥനയില്‍ പങ്കെടുക്കാനും സൗകര്യമുണ്ട്. ബാഡ്ജ് ധരിച്ച വളന്റിയര്‍മാര്‍ ഒഴികെയുള്ളവര്‍ രാത്രി 9 മണിക്ക് മുമ്പ് ക്യാമ്പ് വിട്ടുപോകണം. സന്ദര്‍ശകരുടെ വാഹനം ക്യാമ്പ് പരിസരത്ത് പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.ഓരോ ദിവസവും ഒന്നാമത്തെ വിമാനത്തില്‍ യാത്രയാക്കേണ്ട ഹാജിമാര്‍ രാവിലെ 10 മണിക്ക് എത്തണം. രണ്ടാമത്തെയും മൂന്നാമത്തെയും വിമാനത്തില്‍ പോകേണ്ട ഹാജിമാര്‍ ഉച്ചയ്ക്ക് രണ്ട് മണിക്കും എത്തിച്ചേരണം.
വിപുലമായ സൗകര്യങ്ങളോട് കൂടിയ ഹജ്ജ് ഹൗസ് കരിപ്പൂരില്‍ ഉള്ളതിനാല്‍ ഹജ്ജ് സര്‍വിസ് കരിപ്പൂരില്‍ നിന്നും പുനരാരംഭിക്കാന്‍ ശ്രമം തുടരും. ഹാജിമാരെ സഹായിക്കുന്നതിന് ഹജ്ജ് ക്യാമ്പില്‍ മാത്രം 235 ഹാജിമാരുണ്ടാകും. ഹജ്ജ്‌സെല്ലില്‍ സേവനത്തിന് ഇക്കുറി 49 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. റിട്ട.ഡി.എസ്.പി യു.അബ്ദുല്‍കരീമിനെ ഹജ്ജ്‌സെല്ലില്‍ സ്‌പെഷല്‍ ഓഫിസറായി നിയമിച്ചിട്ടുണ്ട്. ഹജ്ജ് സെല്ലുമായി ബന്ധപ്പെടുന്നതിനുള്ള നമ്പര്‍ 04842126611, 2611665
ഹാജിമാരുടെ ലഗേജ് ഇറക്കുന്നത് ടി ത്രീ ടെര്‍മിനലിലായിരിക്കും. ഹജ്ജ് കമ്മിറ്റിയുടെ വാഹനത്തിലായിരിക്കും ഹജ്ജ് ക്യാമ്പിലേക്ക് എത്തിക്കുക. സൗദി എയര്‍ലൈന്‍സ് ഷെഡ്യൂള്‍ ചെയ്ത പ്രകാരം രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, എട്ട്, 16 തീയതികളില്‍ ഓരോ വിമാനവും ഒന്ന്, ഏഴ്, 10, 12, 14, 15 തീയതികളില്‍ രണ്ട് വിമാനങ്ങള്‍ വീതവും 11, 13 തീയതികളില്‍ മൂന്ന് വിമാനങ്ങളും ഒമ്പതാം തീയതി നാല് വിമാനങ്ങളുമുള്‍പ്പെടെ 29 സര്‍വിസ് ആകെയുണ്ടാകും.
https://www.facebook.com/Malayalivartha

























