കൊല്ലത്ത് നിര്‍മാണത്തിലിരുന്ന ദേശീയപാതയുടെ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്നു

കൊല്ലം കൊട്ടിയത്ത് നിര്‍മാണത്തിലിരുന്ന ദേശീയപാതയുടെ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്ന് സര്‍വീസ് റോഡ് തകര്‍ന്നു. സ്‌കൂള്‍ ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. കൊട്ടിയം മൈലക്കാടിന് സമീപമാണ് സംഭവം. സര്‍വീസ് റോഡിന്റെ ഒരുഭാഗമാകെ വിണ്ടുകീറിയ അവസ്ഥയിലാണ്. സ്‌കൂള്‍ ബസിലുണ്ടായിരുന്ന കുട്ടികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉത്തരവിട്ടിട്ടുണ്ട്.
സംഭവത്തില്‍ ദേശീയപാതയുടെ നിര്‍മാണം നടത്തുന്ന ശിവാലയ എന്ന കമ്പനിക്കെതിരെ പ്രദേശവാസികള്‍ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. അശാസ്ത്രീയമായാണ് നിര്‍മാണം നടത്തുന്നതെന്നാണ് പ്രദേശവാസികള്‍ പറഞ്ഞത്. 'ഇതിനെതിരെ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി കൊടുത്തിരുന്നു. ശിവാലയ കമ്പനിയാണ് ദേശീയപാതയുടെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. കൊല്ലത്ത് ഏറ്റവും കൂടുതല്‍ ഗതാഗത തടസമുണ്ടാകുന്ന പ്രദേശമാണ് കൊട്ടിയം. കളക്ടറും ഇവിടെ സന്ദര്‍ശിച്ചതാണ്. ഭൂമിശാസ്ത്രപരമായ പരിശോധന നടത്തുമെന്നാണ് അവര്‍ പരാതി അറിയിച്ചപ്പോള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതുവരെയായിട്ടും അങ്ങനെയൊന്നും നടന്നതായി കണ്ടില്ല.
https://www.facebook.com/Malayalivartha


























