ശബരിമലയില്‍ ഇനി കേരള സദ്യയൊരുക്കുമെന്ന് ബോര്‍ഡ് യോഗത്തില്‍ തീരുമാനം

ശബരിമലയില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ കേരളസദ്യ വിളമ്പുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. സദ്യയില്‍ പരിപ്പ്, സാമ്പാര്‍, അവിയല്‍, തോരന്‍, പപ്പടം, പായസം എന്നിങ്ങനെ ഏഴ് വിഭവങ്ങളുണ്ടാകും. ഉച്ചയ്ക്ക് 12 മണിക്കു തുടങ്ങുന്ന സദ്യ 3 മണി വരെ നീളുമെന്നും സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസുകളുമാകും സദ്യയ്ക്ക് ഉപയോഗിക്കുന്നതെന്നുമാണ് വിവരം.പുലാവും സദ്യയും ഇടവിട്ടാകും വിളമ്പുന്നത്.
അധിക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ദേവസ്വം കമ്മീഷണറെ ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗം ചുമതലപ്പെടുത്തി. നിലവിലെ ടെന്‍ഡറിനുള്ളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതില്‍ നിയമപരമായ പ്രശ്‌നമില്ലെന്ന് കെ ജയകുമാര്‍ പറഞ്ഞു. ഒമ്പത് കോടി രൂപ അന്നദാന ഫണ്ടിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ഡിസംബര്‍ രണ്ട് മുതല്‍ കേരള സദ്യ നല്‍കാനാണ് തീരുമാനിച്ചിരുന്നത്. സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിവച്ചത്. ഇതിലെ നിയപരമായ പ്രശ്‌നങ്ങള്‍ പഠിക്കാനായി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നു. തുടര്‍ന്ന് നടന്ന യോഗത്തിലാണ് അന്തിമ തീരുമാനം എടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha


























