രണ്ട് ദിവസം മുൻപ് സുഹൃത്തുക്കൾക്കൊപ്പം ഇറങ്ങി തിരിച്ചതായിരുന്നു... ഏഴംഗ യാത്രാസംഘം അടിച്ചുപൊളിച്ച് വെള്ളച്ചാട്ടത്തില്‍ കുളിയും കഴിഞ്ഞ് വനത്തിലൂടെ മടങ്ങുമ്പോള്‍ കാത്തിരുന്ന ആ ദുരന്തം താങ്ങാനാകാതെ കുട്ടുകാർ

പാലക്കാട് കഞ്ചിക്കോട് കൊട്ടാമുട്ടിയില്‍ വടശ്ശേരിമലയില്‍ വഴുക്കല്‍ പാറയില്‍ വച്ച് സംഭവം. രണ്ട് ദിവസം മുന്‍പാണ് ഏഴംഗ യാത്രാസംഘം ട്രക്കിങ്ങിന് പോയത്. തിങ്കളാഴ്ച വൈകിട്ടോടെ വെള്ളച്ചാട്ടത്തില്‍ കുളിയും കഴിഞ്ഞ് വനത്തിലൂടെ മടങ്ങുമ്പോള്‍ യുവാവ് കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു.
മരക്കൂട്ടത്തില്‍ തങ്ങിനിന്ന കൃഷ്ണദാസിനെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് താഴെയിറക്കിയത്. പാറക്കെട്ടില്‍ തലയിടിച്ചാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. എലപ്പുള്ളി എടുപ്പുകുളത്ത് പരേതനായ അപ്പുക്കുട്ടന്റെ മകന്‍ കൃഷ്ണദാസ് ആണ് മരിച്ചത്. വെല്‍ഡിങ് ജീവനക്കാരാനാണ് മരിച്ച കൃഷ്ണദാസ്.
https://www.facebook.com/Malayalivartha

























