മാതാപിതാക്കളെയും കൂടപ്പിറപ്പിനേയും ഇരുത്തി അഞ്ചുവയസ്സുകാരിയുടെ സ്‌കൂട്ടറോടിക്കല്‍.... പുലിവാല് പിടിച്ച് അച്ഛന്

മാതാപിതാക്കളേയും കൂടപ്പിറപ്പിനേയും ഇരുത്തി അഞ്ചു വയസ്സുകാരിയുടെ സ്‌കൂട്ടറോടിക്കല്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ അച്ഛന് പണികൊടുത്ത് മോട്ടോര്‍ വാഹനവകുപ്പ് . അമ്മയും അച്ഛനും പിഞ്ചു കുഞ്ഞും കയറിയ സ്‌കൂട്ടര്‍ അഞ്ചുവയസ്സുള്ള മകളെക്കൊണ്ട് ഓടിപ്പിച്ച സംഭവത്തില്‍ നടപടി. കുട്ടിക്കു വാഹനമോടിക്കാന്‍ വിട്ടുനല്‍കിയ അച്ഛന്റെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് താത്കാലികമായി റദ്ദാക്കി. ഇടപ്പള്ളി ലുലു മാളിനു സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവമുണ്ടായത്.
കുട്ടി സ്‌കൂട്ടര്‍ ഓടിക്കുന്ന ദൃശ്യം സമുഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ പിതാവ് പെരുമ്പടപ്പ് പുത്തന്‍ചക്കാലയ്ക്കല്‍ ഷിബു ഫ്രാന്‍സിസിനെ കണ്ടെത്തി. മട്ടാഞ്ചേരി ജോയിന്റ് ആര്‍ടിഒ ഷാജി മാധവന്റെ നേതൃത്വത്തില്‍ സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്ത് എറണാകുളം ആര്‍ടിഒക്ക് കൈമാറി.
തുടര്‍ന്ന് വിചാരണ നടത്തി ഷിബുവിന്റെ െ്രെഡവിംഗ് ലൈസന്‍സ് ഒരു വര്‍ഷത്തേക്കു സസ്‌പെന്‍ഡ് ചെയ്തതായി ആര്‍ടിഒ ജോജി പി. ജോസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























