റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്ന സംവിധാനം ഇന്നു മുതല്‍ ലഭ്യമാകും

റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്ന സംവിധാനം ജില്ലയില്‍ ചൊവ്വാഴ്ച മുതല്‍ ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ 17 മുതല്‍ തിരുവനന്തപുരം നോര്‍ത്ത്, ചിറയിന്‍കീഴ് താലൂക്കുകളില്‍ ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു. പുതിയ കാര്‍ഡുകള്‍ക്കുള്ള അപേക്ഷ, തിരുത്തല്‍, കൂട്ടി ചേര്‍ക്കല്‍, സറണ്ടര്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.
അക്ഷയകേന്ദ്രങ്ങളില്‍ പരമാവധി ഈടാക്കാവുന്ന തുക 50 രൂപയാണ്. താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നല്‍കിയ അപേക്ഷകളിലും ഉടനടി തീര്‍പ്പ് കല്‍പ്പിക്കുന്നതാണെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു
https://www.facebook.com/Malayalivartha

























