ഒരു കോടിയുടെ മയക്കുമരുന്നുമായി സംഘം പിടിയില്‍; മെത്ത്ട്രാക്‌സിന്‍ എന്ന മയക്കുമരുന്നാണ് പിടികൂടിയത്; കേരളത്തില്‍ ഇത് പിടികൂടുന്നത് ആദ്യമായി

ഒരു കോടിയുടെ മയക്കുമരുന്നുമായി നാലുപേരെ സിറ്റി ഷാഡോ സംഘം പിടികൂടി. ചിറയിന്‍കീഴ് സ്വദേശി ഷാജി (55), നഹാസ് (55), ആറ്റിങ്ങല്‍ സ്വദേശികളായ കുഴിയന്‍ കണ്ണന്‍അനി എന്ന അനില്‍കുമാര്‍ (48), ശശിധരന്‍ (65) എന്നിവരെയാണ് മയക്കുമരുന്നുമായി തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ഒരു കിലോ മെത്ത്ട്രാക്‌സിന്‍ എന്ന മയക്കുമരുന്നാണ് ഇവരില്‍നിന്ന് പിടികൂടിയത്. അതീവ അപകടകരമായ മയക്കുമരുന്നാണിത്. യൂറോപ്യന്‍ രാജ്യങ്ങളിലും സൗത്ത് ആഫ്രിക്കന്‍ രാജ്യങ്ങളിലും മാന്‍ട്രാക്‌സ് എന്നാണിതറിയപ്പെടുന്നത്. തിരുവനന്തപുരത്തെ പ്രഫഷനല്‍ കോളജുകളിലും വിദേശ സഞ്ചാരികള്‍ക്കും വില്‍പന നടത്തുന്നതിന് കൊണ്ടുവന്നതാണിതെന്ന് പൊലീസ് പറഞ്ഞു.
ഒരു ഗ്രാം മെത്ത്ട്രാക്‌സിന് അയ്യായിരം മുതല്‍ പതിനായിരം രൂപ വരെ അന്താരാഷ്ട്ര വിപണിയില്‍ വിലയുണ്ട്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി വന്‍തോതിന്‍ മയക്കുമരുന്ന് ഇടപാടുകള്‍ നടത്തുന്നുവെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നതായും സിറ്റി പൊലിസ് കമീഷണര്‍ പി. പ്രകാശ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഈ വര്‍ഷം പൊലീസ് നടത്തിയ റെയ്ഡില്‍ 200 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.
https://www.facebook.com/Malayalivartha


























