സിനിമയിലേക്ക് മടങ്ങിയെത്തണം... നവ്യാ നായരുടെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ആരാധാകര്‍ ആവേശത്തില്‍

നവ്യ നായരുടെ പുതിയ വര്‍ക്കൗട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന താരം അവതാരകയായ രംഗത്ത് വന്നിരുന്നു. കൂടാതെ നൃത്ത പരിപാടികളിലും നടി സജീവമാണ്. വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും പുതിയ ചിത്രങ്ങളും നടി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.
നവ്യ കൂടുതല്‍ ചെറുപ്പമായെന്നും സുന്ദരിയായെന്നും ആരാധകരുടെ കമന്റുകളുണ്ട്. ഇതാണോ നവ്യയുടെ സൗന്ദര്യ രഹസ്യമെന്ന് ആരാധകര്‍ ചോദിക്കുന്നു. നടി വീണ്ടും മലയാളസിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവരും നിരവധി.

https://www.facebook.com/Malayalivartha


























