ട്രോളിങ് നിരോധനം അവസാനിച്ചതോടെ മത്സ്യബന്ധനത്തിനിറങ്ങി മത്സ്യത്തൊഴിലാളികള്‍... ഹാര്‍ബറുകളില്‍ ആരവം, കടല്‍ നല്ലതുപോലെ ഇളകി കിടക്കുന്നതിനാല്‍ വന്‍തോതില്‍ മത്സ്യം ലഭിക്കുമെന്ന് പ്രതീക്ഷയോടെ ബോട്ടുടമകളും തൊഴിലാളികളും

മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരുന്ന 52 ദിവസത്തെ ട്രോളിംഗ് നിരോധനം അവസാനിച്ചു. ബുധനാഴ്ച പുലര്‍ച്ചെയോടെ മത്സ്യബന്ധന ബോട്ടുകള്‍ കടലിലേക്ക് പോയി തുടങ്ങി. ഇതോടെ ഹാര്‍ബറുകളില്‍ ആരവം ഉയര്‍ന്നു കഴിഞ്ഞു. നിരോധനത്തെത്തുടര്‍ന്ന് നാട്ടിലേക്കുപോയ തൊഴിലാളികള്‍ എല്ലാം തന്നെ രണ്ടുദിവസം മുമ്പേ തിരിച്ചെത്തിയിരുന്നു.
കടല്‍ നല്ലപോലെ ഇളകി കിടക്കുന്നതിനാല്‍ വന്‍തോതില്‍ കിളിമീന്‍, കരിക്കാടി ചെമ്മീന്‍, കണവ എന്നിവ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകളും തൊഴിലാളികളും. കടലമ്മ കനിഞ്ഞാല്‍ പോകുന്ന ബോട്ടുകള്‍ പലതും രണ്ടു ദിവസത്തിനുള്ളില്‍ തിരിച്ചെത്തും.
https://www.facebook.com/Malayalivartha


























