രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ ആലപ്പുഴ ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി; നിരവധി വീടുകള്‍ തകര്‍ന്നു... അനേകം വീടുകള്‍ തകര്‍ച്ച ഭീഷണിയിൽ

രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്ന് ആലപ്പുഴ ജില്ലയുടെ തീരപ്രദേശങ്ങളായ അമ്ബലപ്പുഴ, പല്ലന, പുറക്കാട് എന്നിവിടങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാരംഭിച്ച കടലാക്രമണം ഇപ്പോഴും തുടരുകയാണ്. കടല്‍ ഭിത്തിക്ക് മുകളിലൂടെ ആഞ്ഞടിക്കുന്ന തിരമാല തീരദേശ റോഡിന് സമാന്തരമായ റോഡിലും എത്തി.
നിരവധി വീടുകള്‍ തകര്‍ന്നു. അനേകം വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ് . അമ്ബലപ്പുഴ ,പുറക്കാട് മേഖലകളിലാണ് കടലാക്രമണം ശക്തമായത്. കിടപ്പാടം ഉപേക്ഷിച്ചു പോയ നിരവധി പേരുണ്ട് ഇവിടെ. ആര്‍ത്തലച്ചു വരുന്ന തിരമാലകള്‍ വീടിന് മുകളിലൂടെ കടന്ന് പോകുമ്പോഴും കിടപ്പാടം വിട്ടു പോകാന്‍ മനസില്ലാത്തവരും ഇവിടെ ഭീതിയോടെയാണ് കഴിച്ചു കൂട്ടുന്നത്.
https://www.facebook.com/Malayalivartha


























