അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

പാലൂര്‍, കുറുക്കത്തിക്കല്ല് എന്നീ ഊരുകളിലായി രണ്ട് ആദിവാസി ശിശുക്കള്‍ മരിച്ചു. കുറുക്കത്തിക്കല്ല് ഊരിലെ ലിങ്കിമുരുകന്‍ ദമ്പതികളുടെ ആണ്‍കുഞ്ഞാണ് ഇന്നലെ പുലര്‍ച്ചെ മരിച്ചത്. പോഷകാഹാരക്കുറവാണ് കുഞ്ഞുങ്ങള്‍ മരിക്കാന്‍ കാരണമെന്നും ആരോപണമുണ്ട്.
കുറുക്കത്തിക്കല്ല് ഊരിലായിരുന്നു ഒമ്പതുമാസം തികഞ്ഞ കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞിന് 2.100 കിലോഗ്രാം ഭാരമുണ്ടായിരുന്നു. പാലൂര്‍ ഊരിലെ കണ്ണന്‍സുധ ദമ്പതികളുടെ കുഞ്ഞ് വെള്ളിയാഴ്ച കോട്ടത്തറ െ്രെടബല്‍ ആശുപത്രിയിലാണു മരിച്ചത്. ഏഴാം മാസത്തിലായിരുന്നു പ്രസവം.
രണ്ടും സ്ത്രീകളുടെയും ആദ്യപ്രസവമാണ്. പോഷകാഹാരക്കുറവുമൂലം നേരത്തേ അട്ടപ്പാടിയില്‍ തുടര്‍ച്ചയായി ശിശുമരണങ്ങളുണ്ടായതിനെത്തുടര്‍ന്നു സര്‍ക്കാര്‍ പ്രത്യേകപാക്കേജ് പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha





















