നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..

രാജ്യത്തിനെതിരെ നിരന്തരം ഭീഷണി ഉയർത്തുന്ന ശത്രുക്കളെ പ്രതിരോധിക്കാൻ ഭാരതത്തിന് ഇന്ന് കെൽപ്പുണ്ട്.. അവരുടെ നീക്കങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കാൻ ഇന്ന് നമ്മുക്ക് കഴിയും. പക്ഷെ അതിനേക്കാൾ അപകടമാണ് രാജ്യത്തിനകത്ത് ഇരുന്നു കൊണ്ട് സ്വന്തം മാതൃരാജ്യത്തെ ഒറ്റികൊടുക്കുന്ന ശത്രുക്കൾ. അത്തരത്തിൽ ഇൻഡയുടെ ചില നിർണായകമായ വിവരങ്ങൾ ചോർത്തി നൽകിയവർക്കെതിരെ നടപടി എടുത്തിരിക്കുകയാണ് രാജ്യം . കിഴക്കൻ നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി നാവികസേന.
സമൂഹമാധ്യമങ്ങളിലൂടെ ഹണി ട്രാപ്പിൽ കുടുക്കി പാകിസ്ഥാൻ അടക്കമുള്ള ശത്രുരാജ്യങ്ങൾ പ്രതിരോധ വിവരങ്ങൾ ചോർത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നാവികസേന ഉദ്യോഗസ്ഥൻ പാകിസ്ഥാൻ ഏജൻ്റിൻ്റെ ഹണി ട്രാപ്പിൽ കുടുങ്ങി രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയ സംഭവം വലിയ ആശങ്ക സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചത്.പാക് ചാരസംഘടനയ്ക്ക് നിർണായക പ്രതിരോധ വിവരങ്ങൾ ചോർത്തിയ നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിലായ കേസിൽ 13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ. ഇന്ത്യൻ സുരക്ഷാ സേനയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ഇവർ പാകിസ്ഥാന് കൈമാറിയിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.
നാവികസേന ഉദ്യോഗസ്ഥർ ഉൾപ്പെടെ 18 പേർക്കെതിരെ അന്വേഷണം ആരംഭിച്ചു.പശ്ചിമ ബംഗാൾ സ്വദേശിയും നാവികസേനാ ഉദ്യോഗസ്ഥനുമായ പ്രദീപ് മുഖർജിയാണ് കഴിഞ്ഞദിവസം പിടിയിലായത്. കോയമ്പത്തൂരിലെ നാവികസേനാ പരിശീലനകേന്ദ്രത്തിൽ നിന്ന് ആന്ധ്രാപ്രദേശ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രദീപ് മുഖർജിയെ ഒക്ടോബർ 14വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നിലവിൽ ഇയാൾ വിജയവാഡ ജില്ലാ ജയിലിലാണ്. കേസിൽ വിശാഖപട്ടണം നേവൽ ബേസിലെ കരാർ അടിസ്ഥാനത്തിൽജോലി ചെയ്യുന്ന ഡ്രൈവർ അന്നം സായ് വരപ്രസാദിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വിവരങ്ങൾ ശേഖരിച്ച് നൽകുന്നതിന് പകരം അന്നം സായ് വരപ്രസാദിന് പണം ലഭിച്ചിരുന്നോയെന്ന് അന്വേഷിച്ച് വരികയാണ്.പാകിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകളുമായി ഇന്ത്യയിലെ ചിലർ നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്ധ്രപ്രദേശ് കൗണ്ടർ ഇന്റലിജൻസ് സെൽ അന്വേഷണത്തിന് 12 സംഘങ്ങളെ ഏകോപിപ്പിച്ച് 'ഓപ്പറേഷൻ ഫയർവാൾ -2026'ന് തുടക്കം കുറിച്ചിരുന്നു.ഈ ഓപ്പറേഷന്റെ ഭാഗമായി ആന്ധ്രപ്രദേശ്, കേരളം, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരേസമയം പരിശോധനകൾ നടത്തിയതായാണ് വിവരം.
സംശയാസ്‌പദമായ വ്യക്തികളിൽ നിന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു.സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
https://www.facebook.com/Malayalivartha


























