150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...

ടെല്‍ അവൈവ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ അനേകായിരം യാത്രക്കാര്‍ കൊല്ലപ്പെടാനും പാര്‍ക്ക് ചെയ്തിരുന്ന നൂറിലേറെ വിമാനങ്ങള്‍ തീപിടിച്ച് നശിക്കാതിരിക്കാനും അന്താരാഷ്ട്രവിമാനത്താവളം തിപിടിത്തത്തില്‍ ചാമ്പലാകാതിരിക്കാനും ഇസ്രായേല്‍ ആ കടുംകൈയ്ക്ക് തയാറായായിരുന്നു. ദുബായില്‍നിന്ന് ഇസ്രയേലിലേക്ക് പോവുകയായിരുന്ന ഫ്‌ലൈ ദുബായ് വിമാനം സെപ്റ്റംബര്‍ 30-ന്
വിമാനത്തിലെ സഹപൈലറ്റായ ഒമാന്‍ പൗരന്‍ ഹമാം അല്‍ ഹമ്മാമി തട്ടിയെടുക്കുന്ന സാഹചര്യമുണ്ടായാല്‍ ടെല്‍ അവൈവ് വിമാനത്താവളത്തില്‍ വിമാനം എത്തുന്നതിനു മുന്‍പുതന്നെ ഫ്‌ളൈ ദുബായ് വിമാനം വെടിവച്ചിടാന്‍ ഇസ്രായേല്‍ സൈന്യം തയാറായി നിന്നും. 150 ഇസ്രായേലി പൗരന്‍മാര്‍ യാത്ര ചെയ്തിരുന്ന വിമാനം അല്‍ ഹമ്മാമി ടെല്‍ അവൈവ് വിമാനത്താവളത്തിലേക്ക് ഇടിച്ചുകയറ്റി വന്‍ദുരന്തം വിതയ്ക്കാനായിരുന്നു പദ്ധതി. 150 പേരുടെ ജീവനക്കേള്‍ വലുതല്ലേ അതേ സമയം ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍ എന്നതായിരുന്നു ഇസ്രായേല്‍ സൈന്യത്തിന്റെ ചിന്ത.
വിമാനത്തിലെ സഹപൈലറ്റായ ഒമാന്‍ പൗരന്‍ ഹമാം അല്‍ ഹമ്മാമിയാണ് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ കോക്ക്പിറ്റില്‍വെച്ച് ക്രൂരമായി ആക്രമിച്ചത്. സഹപൈലറ്റ് ക്യാപ്റ്റനെ ആക്രമിച്ചതിന് പിന്നാലെ 30 സെക്കന്‍ഡിനുള്ളില്‍ വിമാനം 16,000 അടി താഴ്ചയിലേക്ക് പതിച്ചിരുന്നു. ഇതോടെയാണ് ഇസ്രയേല്‍ വ്യോമസേനയ്ക്ക് അപായസന്ദേശം ലഭിച്ചത്. വിമാനം റാഞ്ചിയതാണെന്നും ഇസ്രയേലിന് നേരേയുള്ള ആക്രമണമാണെന്നും സൈന്യം അപ്പോള്‍ കരുതി. തുടര്‍ന്ന് വിമാനത്തിലെ കോക്ക്പിറ്റുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ ഇസ്രയേല്‍ വ്യോമസേനയും സൈന്യവും അടിയന്തര നീക്കങ്ങള്‍ ആരംഭിച്ചു. കൂടുതല്‍ നടപടികള്‍ക്കായി കമാന്‍ഡ് സെന്റര്‍ സ്ഥാപിച്ചു.
മുന്‍കരുതലിന്റെ ഭാഗമായി ഇസ്രയേല്‍ വ്യോമപാതയും അടച്ചു. തൊട്ടുപിന്നാലെ അന്‍പതിലേറെ യുദ്ധവിമാനങ്ങളും ഇസ്രയേലില്‍നിന്ന് പറന്നുയര്‍ന്നു. വിമാനം സൗദി അറേബ്യയിലേക്ക് നീങ്ങുന്നതായി മനസിലായതോടെയാണ് ഇസ്രയേല്‍ തങ്ങളുടെ യുദ്ധവിമാനങ്ങളെ തിരികെവിളിച്ചത്. വിമാനം സൗദി അറേബ്യയിലെ ഏതെങ്കിലും വിമാനത്താവളത്തില്‍ ഇടിച്ചിറക്കുമോ എന്ന ആശങ്കയില്‍ ൗദിയും തങ്ങളുടെ യുദ്ധവിമാനങ്ങള്‍ അയച്ചിരുന്നു. എന്നാല്‍ വിമാനം സുരക്ഷിതമാണെന്നും മറ്റു പൈലറ്റുമാര്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്നും അക്രമിയായ പൈലറ്റിനെ ബന്ധിച്ചിരിക്കുന്നതായും വിവരം ലഭിച്ചതോടെ സൗദി അറേബ്യയും ആശ്വാസത്തിലായി.
വിമാനം ഇസ്രായേല്‍ അതിര്‍ത്തിയോട് അടുത്തെത്തിയപ്പോഴാണ് ഒമാന്‍ പൗരനായ സഹപൈലറ്റ് ഹമാം അല്‍-ഹമ്മാമി ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തത്. തുടര്‍ന്നാണ് വിമാനം പെട്ടെന്ന് 14,000 അടി താഴ്ചയിലേക്ക് പതിച്ചും ഇത് റഡാറില്‍ ശ്രദ്ധിക്കപ്പെട്ടതും. കോക്ക്പിറ്റില്‍ നിന്ന് യാതൊരു മറുപടിയും ലഭിക്കാതായതോടെ സ്ഥിതിഗതികള്‍ ഒരു വിമാന റാഞ്ചലായി ഇസ്രായേല്‍ അധികൃതര്‍ വിലയിരുത്തുകയായിരുന്നു എന്ന് സിബിഎസ് ന്യൂസിന് വിവരം നല്‍കിയ ഇസ്രായേലി വൃത്തങ്ങള്‍ വ്യക്തമാക്കി. അമേരിക്കയില്‍ നടന്ന വേള്‍ഡ് ടവര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ ഇസ്രായേലിന് പ്രത്യേക സുരക്ഷാ പ്രോട്ടോക്കോളുകള്‍ നിലവിലുണ്ട്. ഫ്‌ലൈദുബായ് വിമാനത്തിന്റെ കോപൈലറ്റ് ഹമാം അല്‍ ഹമ്മാമി എന്ന 29കാരന്‍ ഐഎസ് ബന്ധമുള്ള കൊടുംതീവ്രവാദിയാണെന്നു വ്യക്തമായി. ഇയാള്‍ വിമാനം തകര്‍ക്കാന്‍ മുന്‍പേ ശ്രമം തുടങ്ങിയിരുന്നു. ടെല്‍ അവീവിലേക്ക് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ തിരഞ്ഞാണ് ഇയാള്‍ ഫ്‌ലൈദുബായില്‍ ജോലിക്ക് ചേര്‍ന്നതെന്ന് യുഎഇയിലെ ചോദ്യം ചെയ്യലില്‍ ഹമ്മാമി വെളിപ്പെടുത്തി.
വിമാനം തട്ടിയെടുത്തു തകര്‍ക്കാന്‍ ഈ വര്‍ഷംതന്നെ ഇയാള്‍ രണ്ടു തവണ ശ്രമങ്ങള്‍ നടത്തി. യാത്രക്കാരില്‍ പരിചയക്കാരായ ആരെങ്കിലും ഉള്‍പ്പെട്ടതാവാം അവസാനനിമിഷം പദ്ധതി ഉപേക്ഷിക്കാന്‍ അയാളെ പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നു. ഇന്ത്യക്കാരനായ ക്യാപ്റ്റന്‍ സ്മിത്ത് മച്ഛറിനെ ക്രാഷ് ആക്‌സ് കൊണ്ടാണ് ആക്രമിച്ചത്. ആക്രമണത്തെ ധീരമായി ചെറുത്ത മച്ഛര്‍ കോക്പിറ്റിന്റെ വാതില്‍ തുറന്നതിനെത്തുടര്‍ന്ന് മറ്റു യാത്രക്കാര്‍ അക്രമിയെ കീഴടക്കുകയായിരുന്നു. തുടര്‍ന്ന് ഇതേ വിമാനത്തില്‍ യാത്ര ചെയ്തിരുന്ന മറ്റ് രണ്ടു പൈലറ്റുമാര്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ദുരന്തം ഒഴിവാക്കുകയായിരുന്നു.
വിമാനം ബോധപൂര്‍വം തകര്‍ക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും തനിക്കു മരിക്കാന്‍ േപടിയില്ലെന്ന് ഹമാം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇയാല്‍ എങ്ങനെ തീവ്രആശയങ്ങളിലേക്ക് ആകൃഷ്ടനായെന്നും ഇത്തരത്തിലൊരാളെ എങ്ങനെ വിമാനം പറത്താന്‍ അനുവദിച്ചു എന്നതിലും അന്വേഷണം നടക്കുന്നുണ്ട്.
ഇസ്ലാമിക ത്രീവ വെബ്‌സൈറ്റുകള്‍ തുടരെ സന്ദര്‍ശിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ് ആദ്യ കമ്പനിയായ ഒമാനി എയര്‍ നിന്നും ഹമാമിയെ പൈലറ്റ് ജോലിയില്‍ നിന്നും നീക്കിയത്. കമ്പനിയില്‍ നിന്നും രാജിവച്ച ഹമാമി പിന്നീട് ഫ്‌ളൈ ദുബായില്‍ ജോലിയില്‍ കയറുന്നത് ഈ വര്‍ഷം ഫെബ്രുവരിയിലാണ്.
https://www.facebook.com/Malayalivartha


























