പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം

കേരളത്തില്‍SC/ST വികസന കോര്‍പ്പറേഷന്‍ എംഡി ആയിരിക്കെ നടത്തിയ ഇടപാടിലും ഗ്യാനേഷ്‌കുമാറിനെതിരെ ആരോപണം. പേപ്പര്‍ കമ്പനിക്ക് കരാര്‍ നല്‍കി നഷ്ടം വരുത്തിയെന്നാണ് കണ്ടെത്തല്‍. വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന ശിപാര്‍ശയടങ്ങിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഓഫീസിലെത്തിയെങ്കിലും തുടര്‍നീക്കമുണ്ടായില്ല. 199293 കാലത്തെ 906783.85 രൂപയുടെ ഇടപാടിലാണ് ക്രമക്കേട്. നഷ്ടമുണ്ടായതിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന് റിപോര്‍ട്ട് ഉണ്ടായിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തായിരുന്നു നടപടി നിര്‍ദ്ദേശം വന്നത്. 2022ല്‍ വകുപ്പ് തല നടപടി ശിപാര്‍ശ ചെയ്ത് അന്നത്തെ മന്ത്രി കെ.രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് ഫയല്‍ അയച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ഫയല്‍ പിന്നീട് വെളിച്ചം കണ്ടില്ല. പട്ടിക ജാതി/ പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന് കീഴില്‍ കോമേഴ്‌സ്യല്‍ സെന്റര്‍ സ്ഥാപിക്കുന്നതിനായാണ് പേപ്പര്‍ കമ്പനിക്ക് കരാര്‍ നല്‍കിയത്. കരാര്‍ പ്രകാരം 25 ശതമാനം തുക അഡ്വാന്‍സ് ചെയ്യണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ അതിന് വിപരീതമായി കരാര്‍ കമ്പനിക്ക് 90 ശതമാനം തുകയും ഗ്യാനേഷ് കുമാര്‍ അഡ്വാന്‍സ് ചെയ്തു. കമ്പനി കരാര്‍ പ്രകാരം ഇലക്ട്രോണിക് സാധനങ്ങള്‍ കോര്‍പ്പറേഷന് നല്‍കിയില്ല. കോര്‍പ്പറേഷന് വലിയ തോതില്‍ നഷ്ടമുണ്ടായതായാണ് വിജിലന്‍സ് കണ്ടെത്തിയത്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഗ്യാനേഷ് കുമാറിനെതിരെയും പ്രോജക്ട് ഓഫീസറായ ബാലഭാസ്‌കറിനും എതിരെ വകുപ്പ് നടപടി സ്വാകരിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ നടപടിയില്‍ തീരുമാനമുണ്ടായില്ല.
https://www.facebook.com/Malayalivartha

























