ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ

ഓഹരി വിപണിയിൽ കനത്ത ഇടിവ്. സെൻസെക്‌സ് 500 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 22,600 പോയിന്റിൽ താഴെയാണ്. റിസർവ് ബാങ്ക് പലിശനിരക്ക് വർധിപ്പിക്കുമോ എന്നതടക്കമുള്ള വിഷയങ്ങളാണ് ഓഹരി വിപണിയിൽ പ്രതിഫലിക്കുന്നത്.
പണപ്പെരുപ്പനിരക്ക് കുറയ്ക്കാനായി ആർബിഐ പലിശനിരക്ക് വർധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് പുറമേ എണ്ണവില വർദ്ധിക്കുന്നത് അടക്കമുള്ള വിഷയങ്ങളും വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. ടൈറ്റൻ കമ്പനി, ബിഎസ്ഇ ലിമിറ്റഡ്, റിലയൻസ്, ഹിൻഡാൽകോ, ഏഷ്യൻ പെയിന്റ്‌സ് ഓഹരികളാണ് നഷ്ടം നേരിടുന്നത്. ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, കോൾ ഇന്ത്യ ഓഹരികൾ നേട്ടത്തിലാണുള്ളത്.
"
https://www.facebook.com/Malayalivartha

























