Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..


എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..


എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_

എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..

07 OCTOBER 2026 03:07 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി

എ.കെ.ജി സെന്റർ  സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു.  റവന്യു  വകുപ്പിലെ സിപിഐക്കാരായ ഉദ്യോഗസ്ഥർക്ക് സെന്ററിന്റെ ഭൂമി അളക്കാൻ താല്പര്യമുണ്ടായിരുന്നെങ്കിലും ഭൂരിപക്ഷ സംഘടനയായ സിപിഎം ഈ നീക്കത്തെ അട്ടിമറിക്കുകയായിരുന്നു. ഇതിനായി കോടതിവിധി വരെ ഇവർ അട്ടിമറിച്ചു .  കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്. എ കെ ജി സെന്റർ നിലനിൽക്കുന്ന ഭൂമി അളക്കില്ലെന്നും സർവകലാശാലയുടെ ഭൂമി അളക്കാനാണ് ഹൈക്കോടതി നിർദേശം ലഭിച്ചതെന്നും തിരുവനന്തപുരം തഹസിൽദാർ അനീഷ് ശങ്കർ അറിയിച്ചു.

 

എ.കെ.ജി സെന്‍റര്‍ ഭൂമി അളക്കാന്‍ ഹൈക്കോടതി ഉത്തരവുണ്ടെന്ന് പരാതിക്കാരനായ ആര്‍.എസ് ശശികുമാര്‍ അവകാശപ്പെട്ടിരുന്നു. അങ്ങനെയൊരു ഉത്തരവില്ലെന്ന് സി.പി.എം അറിയിച്ചു.സര്‍വകലാശാലയുടെ ഭൂമി കയ്യേറിയാണ് എ.കെ.ജി സെന്‍റര്‍ പണിതതെന്ന് ആരോപിച്ചാണ് ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് സര്‍വകലാശാലയുടെ ഭൂമി അളയ്ക്കാനുള്ള ഹൈക്കോടതി നിര്‍ദേശം. ഭൂമി സർവേയിൽ സർവകലാശാലയുടെ പ്രതിനിധികളോടു ഹാജരാകണമെന്നു കാണിച്ച് റവന്യൂ അധികൃതർ നോട്ടീസ് അയച്ചു. ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് റവന്യൂ വകുപ്പ് തഹസിൽദാർക്ക് അടിയന്തര നിർദേശം നൽകിയത്.

 

സേവ് യൂണിവേഴ്‌സിറ്റി കാംപെയ്‌ൻ കമ്മിറ്റി ചെയർമാനും കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ ആർ.എസ്.ശശികുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സർക്കാരിനു നിർദേശം നൽകിയത്. രണ്ട്‌ സർവേ നമ്പരുകളിലായുള്ള എ.കെ.ജി. പഠന ഗവേഷണകേന്ദ്രത്തിന്റെ ഭൂമി അളക്കണമെന്നാണ് നിർദേശം. എന്നാൽ, സർവകലാശാലയുടെ ഭൂമി മാത്രമേ അളക്കുകയുള്ളൂവെന്ന് തഹസിൽദാർ പറഞ്ഞു. സർക്കാരിൻറെ വിവിധ വകുപ്പുകളിൽ ഇപ്പോഴും പ്രവർത്തിക്കുന്നത് സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥരാണ്.  പ്രത്യേകിച്ച് റവന്യൂ വകുപ്പിൽ . ഇവരാണ് സിപിഎമ്മിന് വേണ്ടി സർക്കാരിൻറെ ഫ്ലാഗ് ഷിപ്പ്  പരിപാടികളെ എല്ലാം അട്ടിമറിക്കുന്നത്. 

എന്നാൽ നിലവിലുള്ള മന്ത്രിമാർക്ക് ഇവരെ നേരിടാനുള്ള മെയ്ക്കരുത്ത് പോരാ . അതേ സമയം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പോലീസ് വകുപ്പിനെ പൂർണമായും സിപിഎം വിമുക്തമാക്കി കഴിഞ്ഞു.  അത് അദ്ദേഹത്തിൻറെ പരിചയസമ്പന്നത കൊണ്ട് മാത്രമാണ്.  മുഖ്യമന്ത്രി ഭരിക്കുന്ന ധന / നിയമ വകുപ്പുകളിൽ ഇപ്പോഴും ഇടതുമുന്നണിയുടെ മുന്നണി പോരാളികളാണ് ഭരണം നടത്തുന്നത്.  അവരെ സംബന്ധിച്ചിടത്തോളം സിപിഎമ്മിന്റെ വളർച്ച മാത്രമാണ് ലക്ഷ്യം. സിപിഎമ്മിന് തട്ട് കിട്ടുന്ന എല്ലാ പരിപാടികളും അവർ പൊളിച്ചു കയ്യിൽ കൊടുക്കും.  സെക്രട്ടറിയേറ്റിൽ നിന്നും എകെജി സെന്ററിൽ  എത്തി റിപ്പോർട്ട് ചെയ്യുന്ന ഈ ഉദ്യോഗസ്ഥർ സത്യത്തിൽ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നടപടിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

 

കേരള ഹൈക്കോടതിയുടെ ഉത്തരവ് പോലും അട്ടിമറിക്കാനുള്ള ധൈര്യം ഇവർക്ക് കിട്ടിയത് ഇങ്ങനെയാണ്. 1977-ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയാണ് എ.കെ.ജി. പഠന ഗവേഷണകേന്ദ്രത്തിനുവേണ്ടി കേരള സർവകലാശാലയുടെ ഭൂമി അനുവദിച്ചത്. അന്ന് 15 സെന്റ് ഭൂമിയാണ് അനുവദിച്ചിരുന്നത്. തുടർന്ന് സർവകലാശാല 15 സെന്റ് ഭൂമികൂടി നൽകിയെന്ന് ജില്ലാ കളക്ടർ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. നിലവിൽ 55 സെന്റ് ഭൂമി സെന്ററിന്റെ കൈവശമുണ്ടെന്നാണ് പരാതിക്കാരന്റെ വാദം.സി.പി.എം. സംസ്ഥാന കമ്മിറ്റി ഓഫീസ് അടുത്തകാലംവരെ എ.കെ.ജി. സെന്ററിലാണ് പ്രവർത്തിപ്പിച്ചിരുന്നത്. ഇതു നിയമവിരുദ്ധമാണെന്നും കൈയേറിയ ഭൂമി സർവകലാശാലയ്ക്കു തിരിച്ചുനൽകണമെന്നും ആവശ്യപ്പെട്ടാണ് ആർ.എസ്.ശശികുമാർ ഹൈക്കോടതിയെ സമീപിച്ചത്.

 

1992-ൽ കോൺഗ്രസ് നേതാവായിരുന്ന ചെറിയാൻ ഫിലിപ്പ് നൽകിയ പരാതിയെത്തുടർന്ന് അന്നത്തെ വൈസ് ചാൻസലർ ഡോ. ജെ.വി. വിളനിലം ഭൂമി അളക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു.എന്നാൽ, വി സി ക്കെതിരെ വ്യാജ ഡിഗ്രി ആരോപണമുന്നയിച്ച് ഓഫീസിൽപ്പോലും പ്രവേശിക്കാൻ അനുവദിക്കാതെ ഉപരോധം സൃഷ്ടിച്ചതോടെ, ഭൂമി അളക്കാനുള്ള നീക്കം സർവകലാശാലയ്ക്ക് ഉപേക്ഷിക്കേണ്ടിവന്നു. ഇതേ ആവശ്യം ഉന്നയിച്ച് ആർ.എസ്.ശശികുമാർ നൽകിയ പരാതി നിലവിലെ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സിൻഡിക്കേറ്റിൽ ചർച്ച ചെയ്യുകയും സർവകലാശാലയുടെ ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുകയും ചെയ്തിരുന്നു.

 

ഇത്രയേറെ ദുരൂഹവും നിയമവിരുദ്ധവുമായ മറ്റൊരു ഭൂമിയിടപാട് കണ്ടിട്ടില്ല. അതുകൊണ്ടാണ് നിയമപോരാട്ടം നടത്തുന്നത്. വിദ്യാഭ്യാസ ആവശ്യത്തിനായി വിനിയോഗിക്കേണ്ട ഭൂമിയാണ് പാര്‍ട്ടി ഓഫിസായും മുന്‍മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ വിലാസമായും ഉപയോഗിക്കപ്പെട്ടത്.’’ - കേരള സര്‍വകലാശാലയുടെ സ്ഥലം സിപിഎം കയ്യേറിയെന്നും ആ ഭൂമി തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന്‍ ചെയര്‍മാനും കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗവുമായ ആര്‍.എസ്.ശശികുമാർ പറഞ്ഞു . ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ തിരഞ്ഞിറങ്ങിയപ്പോള്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണു പുറത്തുവന്നതെന്നും ശശികുമാര്‍ പറഞ്ഞു.

 

‘‘വില്ലേജ് ഓഫിസില്‍നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നത് ഇതിപ്പോഴും പുറമ്പോക്കു ഭൂമിയാണെന്നാണ്. പുറമ്പോക്ക് ഭൂമിയിൽ ഇത്രയും വലിയ കെട്ടിടം നിർമിക്കാൻ നഗരസഭ എങ്ങനെയാണ് അനുമതി നൽകിയത്? കെട്ടിടത്തിന് നികുതി അടച്ചിട്ടുണ്ടോ? ആരും കരം അടച്ചിട്ടില്ല. പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ വീണ എക്‌സാലോജിക് കമ്പനി ആരംഭിക്കാന്‍ വിലാസമായി നല്‍കിയിരുന്നതും ഇതേ എകെജി സെന്ററിന്റെ വിലാസമാണ്. അതിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കും. മഹാനായ എകെജിയുടെ പേരിലുള്ള കെട്ടിടം അദ്ദേഹത്തിന്റെ പേരില്‍ തന്നെയുള്ള പഠന ഗവേഷണ കേന്ദ്രമായി സര്‍വകലാശാല ഏറ്റെടുത്തു നടത്തണമെന്നാണ് ആവശ്യം’’ – ആര്‍.എസ്.ശശികുമാര്‍ പറഞ്ഞു.

‘‘ഏറ്റവും രസകരമായ കാര്യം ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ സെക്രട്ടേറിയറ്റിലെ റവന്യൂ വിഭാഗത്തിലും കലക്‌ടറേറ്റിലും താലൂക്ക് ഓഫിസിലും വില്ലേജ് ഓഫിസിലും സര്‍വേ ഡയറക്ടറേറ്റിലും ഇല്ല എന്നതാണ്. ഈ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട രേഖകളെല്ലാം റവന്യൂ, സര്‍വേ വകുപ്പുകളില്‍നിന്ന് അപ്രത്യക്ഷമായി. എത്ര ഭൂമിയാണ് അനുവദിച്ചതെന്ന രേഖ പോലുമില്ല. ഭൂമി അനുവദിച്ചുകിട്ടിയ സിപിഎം അതു ഹാജരാക്കട്ടെ. ഫയലുകള്‍ എല്ലാം ആര്‍ക്കൈവ്‌സിലേക്കു കൈമാറിയെന്നാണ് റവന്യൂ വകുപ്പില്‍നിന്നു മറുപടി ലഭിച്ചത്. ഞാന്‍ ആര്‍ക്കൈവ്‌സില്‍ പോയി മുഴുവന്‍ ഫയലും പരിശോധിച്ച്. ഇതുമായി ബന്ധപ്പെട്ട ഫയല്‍ അവിടെ ഇല്ലെന്ന് രേഖാമൂലം എഴുതി വാങ്ങി. സര്‍ക്കാര്‍ ഒരു ഭൂമി ആര്‍ക്കെങ്കിലും പതിച്ചു നല്‍കിയാല്‍ ആ രേഖ അവരുടെ പക്കല്‍ കാണേണ്ടതല്ലേ.

 

അതില്ല. അപ്പോ പതിച്ചിട്ടുമില്ല, കൊടുത്തതിന്റെ രേഖയുമില്ല, ഒന്നുമില്ല. എത്ര ഭൂമി കൊടുത്തു എന്ന് ഒറ്റ ആള്‍ക്കും അറിയില്ല.സര്‍വകലാശാലയുടെയും എകെജി സെന്ററിന്റെയും ഭൂമി ഒറ്റ സര്‍വേയാണ്. ആ സര്‍വേ നമ്പര്‍ അളന്നാലേ അവിടെ എത്ര ഭൂമിയുണ്ടെന്നും കേരള യൂണിവേഴ്‌സിറ്റിക്ക് എത്ര ഭൂമി നഷ്ടമായെന്നും കണ്ടെത്താന്‍ പറ്റുകയുള്ളൂ. അതിനു വേണ്ടിയാണ് ഞാന്‍ ഹൈക്കോടതിയെ സമീപിച്ചത്. റിട്ട് ഹര്‍ജിക്ക് അടിസ്ഥാനമായ ഭൂമി മുഴുവന്‍ അളന്നു തിട്ടപ്പെടുത്തണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കൃത്യമായി ഉത്തരവില്‍ പറയുന്നുണ്ട്. അളക്കാന്‍ വേണ്ടിയാണ് നോട്ടിസ് കൊടുത്തത്. ഇപ്പോള്‍ അവര്‍ പറയുന്നത് എകെജി സെന്റര്‍ അളക്കാന്‍ പറ്റില്ലെന്നാണ്.

 

എന്തോ മറയ്ക്കാനുള്ളതു കൊണ്ടാണ് സര്‍വേ ഉദ്യോഗസ്ഥരെ തടയുന്നത്. ഇക്കാര്യങ്ങള്‍ എല്ലാം ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കും.‘‘1977ല്‍ എകെജി അന്തരിച്ചതിന്റെ തൊട്ടടുത്ത മാസമാണ് സിപിഎം എകെജി സ്മാരകസമിതി രൂപീകരിച്ച് ഭൂമി ആവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണിയെ സമീപിച്ചത്. മുന്‍മുഖ്യമന്ത്രി ഇ.കെ.നയനാരാണ് കത്തു നല്‍കിയത്. മദ്യനിരോധന സമിതിയുടെ ചെയര്‍മാനും എംജി കോളജിലെ പ്രിന്‍സിപ്പലുമായിരുന്ന എം.പി.മന്മഥന്‍, സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യകാല നേതാവ് സി. നാരായണപിള്ള, ലക്ഷ്മി എന്‍. മേനാന്‍ തുടങ്ങിയ പ്രതിഭകളെയാണ് ഈ സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഈ ആവശ്യം അംഗീകരിച്ചാണ് എ.കെ.ആന്റണി സ്ഥലം നല്‍കിയത്. എത്ര സെന്റ് സ്ഥലമാണ് നല്‍കിയതെന്ന് അറിയില്ല. അതിന്റെ രേഖകളൊന്നും ലഭ്യമല്ല.

അവിടെ ഒരു റഫറന്‍സ് ഹാളും ലൈബ്രറിയും ഓഫിസും തുടങ്ങണമെന്നായിരുന്നു ആവശ്യം. സര്‍വകലാശാലയോടു ചേര്‍ന്നു കിടന്ന സ്ഥലമാണ് അനുവദിച്ചത്. അതിനു ശേഷം കൂടുതല്‍ സ്ഥലം ആവശ്യപ്പെട്ട് സര്‍വകലാശാലയെ സമീപിച്ചു. ഉടന്‍ തസര്‍വകലാശാലാ സിന്‍ഡിക്കറ്റ് ചേര്‍ന്ന് 15 സെന്റ് കൊടുക്കാന്‍ തീരുമാനിച്ചു. സര്‍വകലാശാലയുടെ 17.67 ഏക്കര്‍ രാജഭരണകാലത്ത് 1937 ഗസറ്റ് വിജ്ഞാപന പ്രകാരം സര്‍വകലാശാല ആരംഭിക്കാന്‍ നല്‍കിയതാണ്. ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണെന്ന് അതില്‍ പറയുന്നുണ്ട്. സര്‍ക്കാരിനാണ് സ്ഥലം നല്‍കാന്‍ അധികാരം. അതും വിദ്യാഭ്യാസ ആവശ്യത്തിനു മാത്രം.

 

ശരിക്കും അതു സര്‍വകലാശാലയുടെ സ്ഥലമല്ല. ഞങ്ങള്‍ ഗിഫ്റ്റ് ആയിട്ട് കൊടുക്കുന്നുവെന്നാണ് സര്‍വകലാശാല അന്നു പറഞ്ഞത്. വല്ലവന്റെയും ഭൂമി ഗിഫ്റ്റ് ആയിട്ട് കൊടുക്കാന്‍ യൂണിവേഴ്‌സിറ്റിക്ക് എന്താണവകാശം? അതുകൊണ്ടു തന്നെ 1977ല്‍ കെട്ടിടം വച്ചിട്ട് ഇതുവരെ പട്ടയം കിട്ടിയില്ല. ഇതു സംബന്ധിച്ച് വിവരാവകാശനിയമ പ്രകാരം ചോദിച്ചപ്പോള്‍ താലൂക്ക് ഓഫിസില്‍നിന്ന് മറുപടി കിട്ടിയത് അതു പുറമ്പോക്ക് ഭൂമിയാണെന്നാണ്. 2018ലെ റീസര്‍വേ പ്രകാരം എകെജി. സെന്ററിന് 55 സെന്റ് കൈവശമുണ്ടെന്നും ഭൂമി പുറമ്പോക്കാണെന്നും അതുകൊണ്ട് തണ്ടപ്പേര് പതിക്കുകയോ കരമൊടുക്കുകയോ ചെയ്യുന്നില്ലെന്നും വിവരാവകാശ രേഖകള്‍ പറയുന്നു. അതിനിടെ അവര്‍ കൂടുതല്‍ ഭൂമി കയ്യടക്കിയതായി എനിക്കു വിവരം കിട്ടി.

 

1988ല്‍ പരമാവധി സര്‍വകലാശാലയോടു ചേര്‍ത്തുവച്ചാണ് മതില്‍ കെട്ടിയത്. അതുകൊണ്ടാണ് എത്ര ഭൂമി കയ്യേറിയെന്ന് അറിയാനുള്ള നിയമപോരാട്ടത്തിനു തീരുമാനിച്ചത്.‘അതുപോലെതന്നെ, എന്ത് ആവശ്യത്തിനാണോ ഭൂമി നല്‍കിയത്, അതിനല്ലല്ലോ അവിടം ഉപയോഗിച്ചത്. പാര്‍ട്ടി സംസ്ഥാന ആസ്ഥാനമായാണ് അടുത്തിടെവരെ ആ കെട്ടിടം പ്രവര്‍ത്തിച്ചിരുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. റവന്യൂ നിയമ പ്രകാരം ഏത് ആവശ്യത്തിനാണോ ഭൂമി പതിച്ചു നല്‍കിയത് ആ നിബന്ധന പാലിച്ചില്ലെങ്കില്‍ ആ നിമിഷം തന്നെ ആ ഇടപാട് അസാധുവാകും. ഇതൊക്കെ അവര്‍ക്കും അറിയാവുന്നതുകൊണ്ടാണ് അടുത്തുതന്നെ സ്ഥലം വാങ്ങി പുതിയ കെട്ടിടം നിര്‍മിച്ചത്. കേസ് വന്നപ്പോഴാണ് പഠനഗവേഷണ കേന്ദ്രം എന്ന ബോര്‍ഡ് വച്ചത്.

 

അതിനു മുന്‍പ് ബോര്‍ഡില്ലായിരുന്നു. മറ്റൊരു കാര്യം, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ബെംഗളൂരുവില്‍ കമ്പനി തുടങ്ങിയതിന്റെ വിലാസം വച്ചിരിക്കുന്നത് എകെജി സെന്ററാണ്. എകെജി സെന്റര്‍ എന്ന് പറയുന്ന പഠന ഗവേഷണ കേന്ദ്രത്തിലാണോ മുന്‍മുഖ്യമന്ത്രിയുടെ മകള്‍ വിലാസം വയ്‌ക്കേണ്ടത്. ഈ സാഹചര്യത്തിലാണ് കേസ് നല്‍കിയത്. നിയമപോരാട്ടവുമായി മുന്നോട്ടുപോകും.’’എന്നാൽ  ശശികുമാറിനെ ശക്തമായി നേരിടാൻ ആണ് സിപിഎമ്മിന്റെ തീരുമാനം.  കഴിഞ്ഞ കുറെ വർഷങ്ങളായി ശശി കുമാർ സിപിഎമ്മിന്റെ കണ്ണിലെ  കരടാണ്.  എകെജി സെന്ററിന്റെ ഭൂമി ഇടപാട് മാത്രമല്ല കേരള സർവകലാശാലയിലെ വൈസ് ചാൻസലറുമാരുടെ നിയമനം വരെ ശശികുമാർ പലവട്ടം ഹൈക്കോടതിയിൽ ചോദ്യം ചെയ്തു.

 

കേരള ഗവർണർ ശശികുമാറിനൊപ്പം നിന്നത്  സിപിഎമ്മിനെ ചൊടിപ്പിച്ചിട്ടുണ്ട്.  ശശികുമാറിന്റെ വീടിനു ചുറ്റും സിപിഎമ്മുകാർ ഫ്ലക്സുകൾ വച്ചു. സതീശൻ സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പ് ഏതൊരു കോൺഗ്രസുകാരൻ കാണിച്ച വിപ്ലവ വീര്യത്തെക്കാളും നിയമ പോരാട്ടങ്ങളിലൂടെ സിപിഎമ്മിനെ നിയമ കെണിയിൽ ആക്കിയ പൊതുപ്രവർത്തകനാണ് ശശികുമാർ. സതീശൻ സർക്കാർ അദ്ദേഹത്തെ സിൻഡിക്കേറ്റ് അംഗമാക്കി.  സർവകലാശാലയുടെ ഭൂമി സർവകലാശാലയ്ക്ക് നേടിക്കൊടുക്കേണ്ട നിയമ പോരാട്ടത്തിലാണ് ഇപ്പോൾ ശശികുമാർ.  സിപിഎമ്മിനെ തനിനിറം അദ്ദേഹം പൊതുജനമധ്യത്തിൽ തുറന്നു കാണിച്ചു.

 

മതിയായ  രേഖകളില്ലാതെ സ്ഥാപനങ്ങൾ കൈവശം വച്ചിരിക്കുന്ന ഭൂമി പതിച്ചുനൽകാൻ പിണറായി സർക്കാർ തീരുമാനിച്ചരുന്നു. ഇത്   എന്തിന് വേണ്ടിയാണ്? മത സംഘടനകളെ പ്രീണിപ്പിക്കാനുള്ള ശ്രമമാണെന്ന് വെറുതെ പറയാം. എന്നാൽ ഇതല്ല വാസ്തവം. തിരുവനന്തപുരത്തെ എ.കെ. ജി സെന്റർ നിൽക്കുന്ന കേരള സർവകലാശാലയുടെ സ്ഥലത്തിന്റെ കൈവശാവകാശം നേടിയെടുക്കാനുള്ള വളഞ്ഞ വഴിയാണ് പെട്ടെന്നുള്ള സർക്കാർ ഉത്തരവ്. മതിയായ രേഖകളില്ലാതെ ആരാധനാലയങ്ങൾ, ശ്മശാനങ്ങൾ, കലാ സാംസ്‌കാരിക സംഘടനകൾ, വായനശാലകൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവ കൈവശം വെച്ചിരിക്കുന്ന സർക്കാർ ഭൂമി പതിച്ചുനൽകാനാണ് തീരുമാനം . നിശ്ചിതശതമാനം ന്യായവിലയോ കമ്പോളവിലയോ ഈടാക്കിയാണ് കൈവശക്കാർക്ക് പതിച്ചുനൽകുക.

 

വാണിജ്യാവശ്യത്തിനുപയോഗിക്കുന്ന ഭൂമിയുണ്ടെങ്കിൽ കമ്പോളവിലതന്നെ സർക്കാരിന് നൽകേണ്ടിവരും.ഇതുസംബന്ധിച്ച് ലാൻഡ് റവന്യൂ കമ്മിഷണർ സമർപ്പിച്ച നിർദേശങ്ങൾ കഴിഞ്ഞയാഴ്ച മന്ത്രിസഭായോഗം പരിഗണിച്ചിരുന്നു. മന്ത്രിസഭായോഗത്തിന്റെ നിർദേശങ്ങൾകൂടി കണക്കിലെടുത്താണ് പുതിയ വ്യവസ്ഥകൾ കൊണ്ടുവന്നത്. 2020-ൽ ഇതിനായി റവന്യൂ വകുപ്പ് വ്യവസ്ഥകൾ പുറത്തിറക്കിയിരുന്നെങ്കിലും അപ്രായോഗികമെന്നുകണ്ട് പരിഷ്കരിക്കുകയായിരുന്നു.ആരാധനാലയങ്ങൾക്കും ശ്മശാനങ്ങൾക്കും ഒരേക്കർവരെയാണ് പതിച്ചുനൽകുക. ചാരിറ്റബിൾ സ്ഥാപനങ്ങൾക്ക് പഞ്ചായത്തിൽ 50 സെന്റും മുനിസിപ്പാലിറ്റിയിൽ 25 സെന്റും കോർപ്പറേഷനിൽ അഞ്ചുസെന്റും ഇങ്ങനെ സ്വന്തമാക്കാം.

 

കലാ,കായിക, സാസ്കാരിക സാമുദായിക സംഘടനകൾ, വായനശാലകൾ എന്നിവയ്ക്ക് ഇത് യഥാക്രമം 15, 10, അഞ്ച് സെന്റുവീതവുമായിരിക്കും.ആരാധനാലയങ്ങളും ശ്മശാനങ്ങളും 1990 ജനുവരി ഒന്നിനുമുൻപ്‌ നിലവിലുള്ളവയും ഇപ്പോഴും പ്രവർത്തിക്കുന്നവയുമാകണം. കലാകായികസാംസ്‌കാരിക ചാരിറ്റബിൾ സ്ഥാപനങ്ങൾ 2020 ജനുവരി 29-ന് മുൻപുള്ള മൂന്നുവർഷത്തെ വരവ്-ചെലവ് കണക്ക് പാസാക്കിയിട്ടുള്ളതും ഇപ്പോഴും പ്രവർത്തനവും രജിസ്‌ട്രേഷനും ഉള്ളവയുമാകണം. അവയുടെ കെട്ടിടം 2008 ജൂലായ് 25 ന് മുൻപ്‌ നിർമിച്ചതുമാകണമെന്നും വ്യവസ്ഥ കൊണ്ടുവന്നിട്ടുണ്ട്. ഇതിലാണ് എ.കെ ജി സെന്ററിൽ കാണുന്നത്. 

 

പതിച്ചുനൽകിയ ഉദ്ദേശ്യത്തിനല്ലാതെ ഉപയോഗിക്കുകയോ സ്ഥാപനം നിർത്തുകയോ തെറ്റായ വിവരങ്ങൾ നൽകിയാണ് പതിച്ചുവാങ്ങിയതെന്നോ തെളിഞ്ഞാൽ ഭൂമിസർക്കാർ തിരിച്ചെടുക്കും. സർക്കാർ ഈടാക്കിയ തുക തിരികെ ലഭിക്കുകയുമില്ല. കുത്തകപാട്ടമായോ പാട്ടമായോ കൈവശം വെച്ചിരിക്കുന്ന ഭൂമിയും പതിച്ചുനൽകില്ല. പാട്ടം പുതുക്കി നൽകും. ഇതാണ് പിണറായിയുടെ കളി . എന്നാൽ അന്നത്തെ റവന്യുമന്ത്രി ഇത് പൊളിച്ചു. അതിനാൽ പതിക്കൽ നടന്നില്ല.സർവകലാശാല സ്ഥലം തിരിച്ചെടുക്കാൻ തീരുമാനിച്ചാൽ കോടതിയെ സമീപിക്കുന്നതിന് പകരം വിട്ടുകൊടുക്കാനാണ്  പാർട്ടി ആദ്യം  തീരുമാനിച്ചത്.പുതിയ സെന്റർ ഉദ്ഘാടനം ചെയ്തതോടെ ഫലത്തിൽ പഴയ സെന്ററിന്റെ  സ്ഥലംഉപയോഗശൂന്യമായി . സ്ഥലത്തിന്റെ പിറകെ പോയാൽ തങ്ങൾക്ക് തട്ടു കിട്ടുമെന്നാണ് പാർട്ടി കരുതുന്നത്. എന്നാൽ സതീശൻ സർക്കാർ വന്നതോടെ പോരാട്ടമായി സിപി എമ്മിന്റെ ലക്ഷ്യം.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (28 minutes ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (47 minutes ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (53 minutes ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (2 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (3 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (4 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (4 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (4 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (5 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (5 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (5 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (6 hours ago)

Malayali Vartha Recommends