മഞ്ഞപ്പടയുടെ ഹ്യൂമേട്ടന്‍ ബ്ലാസ്റ്റേഴ്‌സ് വിടുന്നു ; ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം സീസണില്‍ പുണെ സിറ്റി എഫ്.സിക്കായി ബൂട്ട് കെട്ടും

കേരളാ ബ്ലാസ്റ്റേഴ്സ് കെെവിട്ട സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണില്‍ പുണെ സിറ്റി എഫ്.സിക്കായി ബൂട്ട് കെട്ടും. ഹ്യൂമിനെ ടീമിലെടുത്ത കാര്യം ട്വിറ്ററിലൂടെയാണ് പൂണെ ടീം മാനേജ്മെന്റ് അറിയിച്ചത്. ഒരു വര്‍ഷത്തേക്കാണ് പൂണെയുമായി ഹ്യൂമിന്റെ കരാര്‍.
കഴിഞ്ഞ സീസണിന് ശേഷം ബ്ലാസ്റ്റേഴ്സ് ഹ്യൂമുമായുള്ള കരാര്‍ പുതുക്കിയിരുന്നില്ല. ഇതോടെയാണ് ഹ്യൂം ടീം വിടുന്നതായി അറിയിച്ചത്. കേരളാ ബ്ലാസ്റ്റേഴ്സില്‍ തിരിച്ച് വരാന്‍ ആഗ്രഹം ഉണ്ടായിരുന്നെന്നും എന്നാല്‍ ടീം മാനേജ്മെന്റ് മറിച്ചാണ് തീരുമാനിച്ചതെന്നും ഹ്യൂം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.
നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയിട്ടുള്ള താരമാണ് കാനഡക്കാരനായ ഇയാന്‍ ഹ്യൂം. ബ്ലാസ്റ്റേഴ്സ്, എ.ടി.കെ ടീമുകള്‍ക്കായി നാല് സീസണുകളില്‍ നിന്ന് 28 ഗോളുകളാണ് ഹ്യൂം നേടിയത്.
https://www.facebook.com/Malayalivartha
























