ജസ്‌നയുടെ തിരോധാനം സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് സർക്കാർ... കേസ് സിബിഐ അന്വേഷിക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ജസ്‌ന കാണാമറയത്തേയ്ക്ക് മറഞ്ഞിട്ട് നാല് മാസം പിന്നിടുമ്പോൾ പെൺകുട്ടിയ്ക്കായുള്ള തിരച്ചില്‍ പ്രതിസന്ധി ഘട്ടത്തില്‍. അതെ സമയം ജെസ്‌നയുടെ തിരോധാനം സിബിഐ അന്വേഷിക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ജസ്‌നയുടെ തിരോധാനം സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിശദാംശങ്ങൾ സർക്കാർ കോടതിയിൽ എഴുതി നൽകിയിട്ടുണ്ട്. ജെസ്നയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് അന്വേഷണത്തിലെ നിർണായക പുരോഗതി സർക്കാർ കോടതിയെ അറിയിച്ചത്. സഹോദരന്‍ ജെയ്‌സ് ജോണ്‍ ജെയിംസും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കെ. എം.അഭിജിത്തുമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ഇതിനിടെ ജസ്‌നയുടെ ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ ആണ്‍സുഹൃത്തിനെ വീണ്ടും കൂടുതല്‍ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.
മുണ്ടക്കയത്തെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത് ഈ ആണ്‍സുഹൃത്തിനെയായിരുന്നു. ജസ്‌നയെന്നു കരുതുന്ന പെണ്‍കുട്ടി കടന്നു പോകുന്നതിന് പിന്നാലെയാണ് ആണ്‍സുഹൃത്തിനെയും കണ്ടത്. എന്നാല്‍ ജെസ്‌ന മരിയാ ജെയിംസ് അടിമാലിയില്‍ വന്നിരുന്നതായി അവിടത്തെ ടാക്‌സി ഡ്രൈവറുടെ മൊഴി.
ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ജെസ്‌നയുമായി രൂപസാദൃശ്യമുള്ള പെണ്‍കുട്ടിയെ മൂന്നു മാസം മുന്‍പ് താനാണ് ടാക്‌സി സ്റ്റാന്‍ഡില്‍നിന്ന് മറ്റൊരു സ്ഥലത്ത് എത്തിച്ചതെന്നാണു വെളിപ്പെടുത്തല്‍. പത്രങ്ങള്‍ വായിക്കാതിരുന്നതിനാല്‍ തിരോധാനത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസങ്ങളില്‍ മാത്രമാണു ജെസ്‌നയുടെ പടവും വാര്‍ത്തയും ശ്രദ്ധയില്‍പ്പെട്ടത്.
അപ്പോഴാണ് തന്റെ കാറില്‍ ഇതേ രൂപസാദൃശ്യമുള്ള പെണ്‍കുട്ടി കാറില്‍ സഞ്ചരിച്ച കാര്യം ഓര്‍ത്തത്. ഉടനെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന.
https://www.facebook.com/Malayalivartha
























