ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മലപ്പുഴ അണക്കെട്ടിലെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി, ഭാരതപ്പുഴയുടെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജലവിഭവ വകുപ്പ്

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മലമ്പുഴ അണക്കെട്ടിലെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. നാല് ഷട്ടറുകളും ഒമ്പത് സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഇതോടെ കൂടുതലായി എത്തുന്ന ജലം ഭാരതപ്പുഴയിലേക്ക് ഒഴുകും. ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ കല്‍പാത്തി, ഭാരതപ്പുഴകളുടെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജലവിഭവ വകുപ്പ് അറിയിച്ചു. നേരത്തെ മൂന്ന് സെന്റീമീറ്ററായിരുന്നു ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നത്.
മലമ്പുഴയ്ക്കു സമീപത്തെ വനമേഖലയില്‍ ഇന്നലെ രാത്രി ശക്തമായ മഴ പെയ്തതാണ് ജലനിരപ്പ് പെട്ടെന്ന് ഉയരാനിടയാക്കിയത്. 115.06 മീറ്റര്‍ പരിധിയുള്ള ഡാമില്‍ നിലവില്‍ 115 മീറ്ററാണ് ജലനിരപ്പ്. കൂടുതല്‍ വെള്ളം ഒഴുക്കുന്നതിനാല്‍ മലമ്പുഴ ചെറുകിട ജലവൈദ്യുത പദ്ധതിയില്‍നിന്നുള്ള ഉല്‍പാദനം ഇന്ന് തുടങ്ങും.
https://www.facebook.com/Malayalivartha
























