സർജറി എല്ലാം കഴിഞ്ഞ് ഒരു ഫിലിം സ്റ്റാർ ആയപ്പോൾ മാത്രമാണ് ഈ കാണുന്ന പ്രിവിലേജ് മുഴുവൻ അവർക്കു ഉണ്ടായത് ; അതിന് മുൻപ് അവർ എങ്ങനെ ആയിരുന്നു എന്ന് സ്വയം ഒന്ന് ചിന്തിച്ചു നോക്കണം ; അഞ്ജലി അമീറിനെതിരെ സൂര്യ ഇഷാൻ രംഗത്ത്

ട്രാൻസ്ജെൻഡറും നടിയുമായ അഞ്ജലി അമീറിനെതിരെ ട്രാൻസ്‌ജെൻഡർ സൂര്യ ഇഷാൻ രംഗത്ത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ അഞ്ജലി നടത്തിയ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് സൂര്യയുടെ പ്രതികരണം. വന്ന വഴി മറക്കുന്ന അഞ്ജലി ഒന്ന് ഓർക്കണം ഇന്ന് ഇന്ന് നിങ്ങൾ അനുഭവിക്കുന്ന പ്രിവിലേജുകൾക്കു ഒരു ഭൂതകാലം ഉണ്ടായിരുന്നു. സെക്സ് വർക്കിനെ മോശമായി കാണുന്ന അഞ്ജലി മനസ്സിലാക്കണം നിങ്ങൾ അടക്കമുള്ള ഇന്ന് മുഖ്യധാരയിൽ നിൽക്കുന്ന പലരുടെയും തുടക്കം സെക്സ് വർക്കിലൂടെ തന്നെയായിരുന്നു എന്ന് സൂര്യ പ്രതികരിച്ചു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
സൂര്യയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ ;
കഴിഞ്ഞ Big Boss പരിപാടി കാണുവാൻ ഇടയായി. ട്രാൻസ്ജെൻഡർ വ്യക്തികളെ മുഴുവൻ അപമാനിക്കുന്ന രീതിയിലും സമൂഹത്തിൽ തെറ്റിധാരണ വരുത്തുന്ന രീതിയിലുമാണ് അഞ്ജലി അമീർ എന്ന ട്രാൻസ്ജെൻഡർ വ്യക്തിയുടെ പ്രകടനം. ട്രാൻസ്ജെൻഡർസിൽ ഫേക്ക് ആളുകൾ കുറെ ഉണ്ടെന്നും അവർ സൗത്ത് പാലത്തിനടിയിൽ സെക്സ് വർക്ക് ചെയ്തു കാശ് ഉണ്ടാക്കുന്നത് ജീവിക്കാൻ വേണ്ടിയല്ല മറിച്ചു ധനികർ ആവാൻ വേണ്ടി ആണെന്നുമായിരുന്നു നിലപാട്. എന്താണ് ഈ 'ഫേക്ക് ട്രാൻസ്ജെൻഡർ'?. പണ്ട് വീട്ടിൽ നിന്നും ഇറങ്ങി പോയ അഞ്ജലിയെ സ്വയം അവർ ഫേക്ക് എന്ന് വിളിക്കുമോ? സർജറി എല്ലാം കഴിഞ്ഞ് ഒരു ഫിലിം സ്റ്റാർ ആയപ്പോൾ മാത്രമാണ് ഈ കാണുന്ന പ്രിവിലേജ് മുഴുവൻ അവർക്കു ഉണ്ടായത്. അതിന് മുൻപ് അവർ എങ്ങനെ ആയിരുന്നു എന്ന് സ്വയം ഒന്ന് ചിന്തിച്ചു നോക്കണം. വന്ന വഴി മറക്കുന്ന അഞ്ജലി ഒന്ന് ഓർക്കണം ഇന്ന് ഇന്ന് നിങ്ങൾ അനുഭവിക്കുന്ന പ്രിവിലേജുകൾക്കു ഒരു ഭൂതകാലം ഉണ്ടായിരുന്നു. സെക്സ് വർക്കിനെ മോശമായി കാണുന്ന അഞ്ജലി മനസ്സിലാക്കണം നിങ്ങൾ അടക്കമുള്ള ഇന്ന് മുഖ്യധാരയിൽ നിൽക്കുന്ന പലരുടെയും തുടക്കം സെക്സ് വർക്കിലൂടെ തന്നെയായിരുന്നു എന്ന്. സെക്സ് വർക്കിനെ ഒരിക്കലും ഞാൻ പ്രൊമോട്ട് ചെയ്യുകയല്ല മറിച്ചു ഫേക്ക് ട്രാൻസ്ജെൻഡർസ് സെക്സ് വർക്ക് ചെയ്തു കാശ് ഉണ്ടാക്കുന്നു എന്ന നിങ്ങളുടെ നിലപാടിനോടുള്ള പുച്ഛം ആണ് ഉദ്ദേശിക്കുന്നത്. സന ഒരു സോഷ്യൽ ആക്റ്റിവിസ്റ്റ് ആണ് ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ് അല്ല. അവർ LGBTIQ, സ്ത്രീകൾ, ദളിതർ തുടങ്ങിയ വിഭാഗങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന വ്യക്തിയാണ് എന്നത് പോലും മനസ്സിലാ?ക്കാനുള്ള വിവരം അഞ്ജലിക്ക് ഇല്ലാതെ പോയി. മണ്ടത്തരം പറയുമ്പോൾ സന അത് കറക്റ്റ് ചെയ്യാൻ നോക്കുന്നുണ്ട്.അതിനോട് പുച്ഛം പ്രകടിപ്പിച്ച നിങ്ങളോടാണ് എനിക്ക് ഇപ്പോൾ പുച്ഛം.നിങ്ങൾ കമ്മ്യൂണിറ്റിയുടെ ഇടയിലേക്ക് തന്നെയാണ് വരാൻ പോകുന്നതെന്ന് ഓർക്കുക.ട്രാൻസ്ജെൻർ വ്യക്തികളെ ഒന്നടങ്കം വ്യക്തിഹത്യ ചെയ്ത അഞ്ജലി നിലപാട് മാറ്റുകതന്നെ വേണം.
https://www.facebook.com/Malayalivartha
























