മൂന്നാലു പേര്‍ വന്നാലും പിടിക്കാന്‍ കഴിയാത്ത കൃഷ്‌ണേട്ടന് എന്തുപറ്റി? കയ്യില്‍ കരുതിയിരുന്ന കഠാരയില്‍ രക്തക്കറ കണ്ടതിന്റെ സൂചനയും അന്വേഷിക്കുന്നു; കൊലപാതകികള്‍ക്കും പരിക്കേറ്റിരിക്കാമെന്ന് നിഗമനം; വഴക്കു മൂത്തപ്പോള്‍ പുറത്ത് കാത്തുനിന്നവരെ അകത്തേക്ക് വിളിച്ചു വരുത്തിയെന്ന് സംശയം

ഒരു കുടുംബത്തിലെ നാലുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒന്നും പിടികിട്ടാതെ അന്വേഷണ സംഘം. കൊലപാതകം ചെയ്തവര്‍ക്കും പരിക്കേറ്റതായിട്ടാണ് തെളിവുകള്‍ നല്‍കുന്ന സൂചന. കൃഷ്ണന്‍ 20 വര്‍ഷമായി കയ്യില്‍ സൂക്ഷിക്കാറുണ്ടായിരുന്ന വീട്ടില്‍ നിന്നും കണ്ടെത്തിയ കഠാരയില്‍ ചോര പുരണ്ടിരുന്നതായിട്ടാണ് പുതിയ വിവരം. കൃത്യം ഞായറാഴ്ച രാത്രി ഏറെ വൈകിയോ തിങ്കളാഴ്ച പുലര്‍ച്ചെയെയോ ആണെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍.
കൊലപാതകത്തിന് പിന്നില്‍ പരിചയക്കാരാണെന്നും വീട്ടില്‍ എത്തിയവരുമായി ഏറെ നേരം മല്‍പ്പിടുത്തം നടത്തിയിരിക്കാമെന്നും സംശയമുണ്ട്. കൃഷ്ണന്‍ എപ്പോഴും ഒരു കത്തി കൂടെ കരുതിയിരുന്നതും ഈ കത്തിയില്‍ രക്തക്കറ പുരണ്ടതും കത്തി ഉപയോഗിച്ച് പ്രതികള്‍ക്കും പരിക്കേറ്റിരിക്കാമെന്നാണ് നിഗമനം. ഇവിടെ നിന്നും കണ്ടെത്തിയ ചുറ്റികയും കൃഷ്ണന്റെ വീട്ടില്‍ നിന്നുള്ളതാണ്. വീടും പരിസരവും കൃത്യമായി അറിയാവുന്ന ഒന്നോ അതിലധികയോ ആളുകള്‍ കൊല നടത്തുംമുമ്പ് കൃഷ്ണന്റെ വീട്ടില്‍ എത്തിയിട്ടുണ്ടാകണമെന്നാണ് പോലീസ് സംശയിക്കുന്നത്.
മൂന്‍വാതില്‍ തകര്‍ക്കാതെ വീടിനുള്ളില്‍ പ്രവേശിക്കാനായതിന്റെ സാഹചര്യം ഇതാണെന്ന് പോലീസ് കരുതുന്നു. വീട്ടിലെത്തിയവരുമായി കൃഷ്ണന്‍ തര്‍ക്കം ഉണ്ടാക്കിയതായും വാക്കേറ്റം രൂക്ഷമായപ്പോള്‍ വീട്ടിലെത്തിയവരില്‍ നിന്നുള്ള സൂചനയുടെ അടിസ്ഥാനത്തില്‍ കാത്തു നിന്നവര്‍ ഇവിടേയ്ക്ക് എത്തിയിട്ടുണ്ടാവാം എന്നും ഇവര്‍ ചേര്‍ന്ന് ആദ്യം കൃഷ്ണനെയും മകനെയും വീഴ്ത്തുകയും പിന്നീട് സുശീലയെയും മകളെയും കൂടി കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. കൃത്യത്തിന് പിന്നില്‍ പരിചയക്കാര്‍ തന്നെയാകാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ കൃഷ്ണനുമായി അടുപ്പമുള്ളവരുടെ പട്ടിക തയ്യാറാക്കിയാണ് പോലീസ് അന്വേഷണം നടത്തുന്നത്.
അസ്വാഭാവികമായ വാഹനങ്ങള്‍ വന്നിട്ടുണ്ടോ എന്നും അന്വേഷിക്കുന്നു. ഇതിനോടകം കൃഷ്ണനുമായി ബന്ധമുണ്ടെന്നു കരുതുന്ന കഞ്ഞിക്കുഴി, വണ്ണപ്പുറം പഞ്ചായത്തുകളിലെ അമ്പതിലധികം പേരെ ചോദ്യം ചെയ്തു. 15 പേരുടെ പട്ടിക പ്രത്യേകമായി തയ്യാറാക്കിയിട്ടുണ്ട്. തലയ്‌ക്കേറ്റ അടിയെ തുടര്‍ന്ന് രക്തം വാര്‍ന്നാണ് മരണമെന്നാണ് കരുതുന്നത്. കൃഷ്ണന്റെ മകന്‍ അര്‍ജുനും മകള്‍ അര്‍ഷയ്ക്കും അടുത്ത സുഹൃത്തുക്കളില്ലായിരുന്നു. ഇരുവരും വീട്ടിലും വിദ്യാലയത്തിലും ഒറ്റപ്പെട്ടവര്‍ ആയിരുന്നു. വീട്ടിലെ കാര്യങ്ങള്‍ ഇവര്‍ ആരോടും പറഞ്ഞിരുന്നില്ല.
കൊല നടന്ന രാത്രിയില്‍ ആര്‍ഷ ചില സുഹൃത്തുക്കളുമായി ഫോണില്‍ സംസാരിക്കുകയും ചാറ്റിംഗില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട നാലു പേരുടെയും മൊബൈല്‍ ഫോണുകള്‍ വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ആര്‍ഷയുടേത് പാസ്‌വേഡ് ഉപയോഗിച്ച് ലോക്ക് ചെയ്തിരിക്കുകയാണ്. അടുത്തിടെയാണ് കൃഷ്ണന്‍ ഒരു സ്വകാര്യ കമ്പനിയുടെ സിമ്മോടുകൂടിയ ഫോണ്‍ വാങ്ങിയത്.
https://www.facebook.com/Malayalivartha
























