കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹർജിയും വാദത്തിനായി വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹർജിയും കോടതി ഇന്ന് പരിഗണിക്കും

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സുപ്രധാന ഹർജികൾ കോടതി ഇന്ന് പരിഗണിക്കും. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹർജിയും വാദത്തിനായി വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹർജിയുമാണ് ഇന്ന് കോടതി പരിഗണിക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ ദിലീപ് സമർപ്പിച്ചിരിക്കുന്ന ഹർജി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയാണ് ഹർജി പരിഗണിക്കുന്നത്. വാദത്തിന് ജഡ്ജി വേണമെന്ന ആവശ്യം എറണാകുളം സെക്ഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് ആക്രമണത്തിനിരയായ നടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വനിതാ ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക കോടതി ആകാമെന്നാണ് ഹൈക്കോടതി നിലപാട്. കേസിൽ വിചാരണ വേഗത്തിലാക്കാൻ പ്രത്യേക കോടതി രൂപീകരിക്കണമെന്ന നിർദ്ദേശവും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. പോലീസിന്റെ അന്വേഷണം നിക്ഷ്പക്ഷമല്ലാത്തതിനാൽ കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് ദിലീപിന്റെ ആവശ്യം. പ്രാഥമിക വാദത്തിനിടയിൽ സിബിഐ അന്വേഷണം സർക്കാർ എതിർത്തിരുന്നു. വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള ദിലീപിന്റെ തന്ത്രമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിക്കുപിന്നിലെന്ന് പ്രോസിക്യൂഷനും കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള നിരവധി കാര്യങ്ങളിലെ വിശദവാദം ഇന്ന് നടക്കും.
https://www.facebook.com/Malayalivartha
























