വിശ്വസിക്കുന്ന മതത്തിന്റെ ചടങ്ങുകളുമായി പൊരുത്തപ്പെടാനാവുന്നില്ലെങ്കില്‍ വിട്ടുപോകാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി

വിശ്വാസികളെ കുമ്പസാരിക്കണമെന്ന് നിര്‍ബന്ധിക്കുന്നതില്‍ നിന്ന് സഭകളെ വിലക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതി തള്ളി. മതവിശ്വാസിയാകണമെന്നോ കുമ്പസാരിക്കണമെന്നോ മതനിരപേക്ഷ രാജ്യമായ ഇവിടെ നിയമവ്യവസ്ഥയില്ലെന്ന് വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടു. കുമ്പസാരം സ്വകാര്യതയിലാണെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
നിര്‍ബന്ധിത കുമ്പസാരം ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതയുടെ ലംഘനമാണെന്നായിരുന്നു എറണാകുളം ജില്ലയിലെ വരിക്കോലി മറ്റക്കുഴി സ്വദേശി സി.എസ്. ചാക്കോയുടെ ഹര്‍ജിയിലെ വാദം. വിശ്വസിക്കുന്ന മതത്തിന്റെ ചടങ്ങുകളുമായി പൊരുത്തപ്പെടാനാവുന്നില്ലെങ്കില്‍ വിട്ടുപോകാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി പറഞ്ഞു.
എന്നാല്‍, മതചടങ്ങുകള്‍ താന്‍ ആവശ്യപ്പെടുന്ന രീതിയിലാകണമെന്ന് ആവശ്യപ്പെടാനാവില്ല. ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
https://www.facebook.com/Malayalivartha
























