പി.ടി ഉഷയുമായി ഉടനെ ചര്‍ച്ച നടത്തും : തിരുവഞ്ചൂര്‍

പി.ടി ഉഷ ഗുജറാത്തിലേക്ക് പോകുന്നതായി മാധ്യമങ്ങളില്‍ കണ്ട അറിവേ ഉള്ളുവെന്നും ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി എടുക്കുമെന്നും സ്‌പോര്‍ട്‌സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിഷയം സംബന്ധിച്ച് ഉഷയുമായി ഉടനെ ചര്‍ച്ച നടത്തും.
ഉഷാ സ്‌കൂളിന് സര്‍ക്കാര്‍ സൗകര്യങ്ങള്‍ ചെയ്തു കൊടുത്തിട്ടുണ്ട്. സ്‌കൂളിനെതിരെ ചിലര്‍ സമരം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതില്‍ ആവശ്യമെങ്കില്‍ ഇടപെടും. ഉഷാ സ്‌കൂളിലെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും മന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















