ആലപ്പുഴ ജില്ലാ കളക്ടറാണ് റിയല്‍ ചങ്ക് ബ്രോ; സോഷ്യല്‍ മീഡിയയിലൂടെയല്ല; ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങളിലൂടെ

കരുണയോടെ കളക്ടര്‍ ദുരിത ജനത്തിനൊപ്പം. ആലപ്പുഴ ജില്ലയിലെ ദുരിതബാധിതര്‍ക്കൊപ്പം രാപ്പകല്‍ പ്രവര്‍ത്തിച്ചു വരുന്ന ആലപ്പുഴ ജില്ലാ കളക്ടര്‍ ഇവരുടെ ചങ്ക് ബ്രോ ആണന്ന് വീണ്ടും തെളിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെ മാത്രം മൈലേജ് ഉണ്ടാകുന്ന കളക്ടര്‍മാര്‍ക്ക് മാതൃകയാണ് ആലപ്പുഴ കളക്ടര്‍ കഴിഞ്ഞ 3 ആഴ്ചയിലധികമായ് കുട്ടനാട്ടുകാര്‍ക്ക് ഒപ്പമാണ് ഈ മാംഗ്ലുരു സ്വദേശി.
ക്യാമ്പിലെ ഭക്ഷണം കഴിച്ചും ,ഇവരുടെ ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിനൊപ്പം നിന്നും തന്റെ സ്വന്തം സ്വാധീനം ഉപയോഗിച്ചും കുട്ടനാട്ടിലേക്ക് ഭക്ഷണ സാധനങ്ങളും ,പമ്പ് സെറ്റുകളും മറ്റും കുട്ടനാട്ടിലെത്തിച്ച് , കുട്ടനാട്ടിലെ ജനങ്ങള്‍ക്കിടയില്‍ ചങ്ക് ബ്രോയായ കളക്ടര്‍ ഡോക്ടറായ തന്റെ ഭാര്യയെയും ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചിരിക്കുകയാണ് .
എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ഇവര്‍ തന്റെ ജോലിക്കിടയിലും കുട്ടനാട്ടിലെ ക്യാമ്പുകളിലെത്തി രോഗികളെ പരിചരിച്ചുവരുന്നു. കളക്ട്രേട്രേറ്റിലെ ഉദ്യോഗസ്ഥര്‍ക്കിടയിലും ഇദ്ദേഹം ചങ്കാണ് കാരണം ഉദ്യോഗസ്ഥമേധാവിയുടെ യാതൊരു വിധ ജാടകളും ഇല്ലാതെയാണ് വില്ലേജ് ഓഫീസറുടെ ഒക്കെ ഒപ്പം നിന്നുള്ള പ്രവര്‍ത്തനം
https://www.facebook.com/Malayalivartha



























