തൃശൂരിൽ കായല്‍ ശുചീകരണത്തിനിടെ അട്ടയുടെ കടിയേറ്റ തൊഴിലുറപ്പ് ജീവനക്കാരി മരിച്ചു

തൃശൂരിൽ കായല്‍ ശുചീകരണത്തിനിടെ അട്ടയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പു ജീവനക്കാരി മരിച്ചു. ഇരട്ടപ്പുഴ സ്വദേശിനി രാധ(60)ആണ് മരിച്ചത്. രണ്ടുമാസം മുമ്പാണ് ചാവക്കാട് മത്തിക്കായല്‍ ശുചീകരണത്തിനിടെ രാധക്ക് കാലില്‍ അട്ടയുടെ കടിയേറ്റത്. കടിയേറ്റ ഭാഗത്ത് ദിവസങ്ങള്‍ക്കു ശേഷം അണുബാധയും പഴുപ്പും ബാധിച്ചെങ്കിലും രാധ വിദഗ്ധചികിത്സയൊന്നും തേടിയിരുന്നില്ല. രണ്ടുദിവസം മുമ്ബാണ് പഴുപ്പ് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രാധയെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കാലില്‍ നീരും കടുത്ത പനിയും ഉണ്ടായിരുന്നു. പരിശോധനകള്‍ക്കു ശേഷം ആശുപത്രി അധികൃതര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി നിര്‍ദേശിച്ചു. അവിടെ ചികിത്സയിലിരിക്കെയായിരുന്നു കഴിഞ്ഞ ദിവസം രാധയുടെ മരണം.
രാധ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് അട്ടയുടെ കടിയേറ്റിരുന്നു. എന്നാല്‍ തൊഴിലുറപ്പു ജോലിക്ക് ഇറങ്ങുന്നതിനു മുന്‍പു കഴിക്കേണ്ട പ്രതിരോധ ഗുളിക രാധ കഴിച്ചിരുന്നില്ലെന്ന് പറയുന്നു.
https://www.facebook.com/Malayalivartha



























