ആരോഗ്യ പരിപാലനത്തില്‍ അതിയായി ശ്രദ്ധിച്ചിരുന്ന കൃഷ്ണന്‍ ദിവസേനെ രണ്ടു ലിറ്റര്‍ ആട്ടിന്‍പാലും മൂന്നു മുട്ടയും കഴിച്ചിരുന്നു... പൂജയ്ക്ക് പോകുന്ന ഇടങ്ങളില്‍ പ്രത്യേകം പറഞ്ഞ് മദ്യവും മാംസവും നിര്‍ബ്ബന്ധമാക്കിയിരുന്നു; 85 കിലോയുള്ള കൃഷ്ണനെ അഞ്ചുപേര്‍ ചേർന്ന് കൊലപ്പെടുത്തിയെന്ന പ്രാഥമിക നിഗമനം

നാടിനെ നടുക്കിയ കമ്പകക്കാനത്തെ കൂട്ടകൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൃഷ്ണനെ ഒരാള്‍ക്ക് ഒറ്റയ്ക്ക് കീഴ്‌പ്പെടുത്തുക അസാധ്യമെന്ന് പോലീസ് വിലയിരുത്തല്‍. ഉദ്ദേശം 85-95 കിലോത്തൂക്കമുള്ള കൃഷ്ണനെയും കുടുംബത്തെയും മിനിമം അഞ്ചു പേരെങ്കിലും ചേര്‍ന്നായിരിക്കണം വീഴ്ത്തിയതെന്ന നിഗമനത്തില്‍ പോലീസ് എത്തിയിരിക്കുന്നത് ഈ സാധ്യതകളുടെ അടിസ്ഥാനത്തിലാണ്. ആരോഗ്യ പരിപാലനത്തില്‍ അതിയായി ശ്രദ്ധിച്ചിരുന്ന കൃഷ്ണന്‍ ദിവസേനെ രണ്ടു ലിറ്റര്‍ ആട്ടിന്‍പാലും മൂന്നു മുട്ടയും കഴിച്ചിരുന്നതായും പൂജയ്ക്ക് പോകുന്ന ഇടങ്ങളില്‍ പ്രത്യേകം പറഞ്ഞ് മദ്യവും മാംസവും നിര്‍ബ്ബന്ധമാക്കിയിരുന്നെന്നുമാണ് സഹോദരങ്ങള്‍ പറയുന്നത്. കാല്‍പ്പാദം നിലത്തു മുട്ടിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ചെരിപ്പിട്ടു വീടുകളില്‍ കയറിയിരുന്ന ഇയാള്‍ പായവിരിച്ച് അതിന് മുകളിലൂടെയായിരുന്നു നടന്നിരുന്നത്. സ്ഥിരമായി ഒരു കഠാര കൊണ്ടു നടന്നിരുന്നു.
നെല്ല് ഉപയോഗിക്കപ്പെടുന്ന പൂജകളില്‍ ഈ കഠാര ഉപയോഗിച്ചാണ് നെല്ല് വകഞ്ഞുമാറ്റിയിരുന്നത്. കവര്‍ച്ചയ്ക്കിടെയല്ല കൊലപാതകമെന്ന് പോലീസ് പറയുന്നു. അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ കുടുംബത്തെ അടുത്തറിയാവുന്നവര്‍ തന്നെയാകും കൊലപാതകികളെന്നാണ് കണക്കുകൂട്ടുന്നത്. പൂജയ്ക്ക് ചെല്ലുന്ന വീടുകളില്‍ വന്‍ തട്ടിപ്പ് നടത്തിയിരുന്ന കൃഷ്ണന്‍ മന്ത്രവാദത്തിന്റെ മറവിലും സാമ്പത്തിക തട്ടിപ്പ് ഉണ്ടായിരുന്നതായാണ് പോലീസിനു ലഭിച്ച വിവരം.
ഇതാണു സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം കൊലപാതകത്തിലേക്കു നയിച്ചെന്ന നിഗമനത്തിനു കാരണം. വസ്തു ഇടപാടും പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ കൊല്ലപ്പെട്ട കൃഷ്ണന്റെ അടുത്ത പരിചയക്കാരായ രണ്ടുപേര്‍ കസ്റ്റഡിയിലുണ്ട്.
കൃഷ്ണന്റെ മൊെബെല്‍ ഫോണിലേക്ക് അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ വിളിച്ച ആറ് ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേര്‍ കസ്റ്റഡിയിലായത്. ഇടുക്കി ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ മേൽനോട്ടത്തിൽ തൊടുപുഴ ഡിവൈ.എസ്.പി കെ.പി ജോസ്, തൊടുപുഴ, കാളിയാർ, കാഞ്ഞാർ, കഞ്ഞിക്കുഴി, ഇടുക്കി പൊലീസ് ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha



























