മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ മര്‍ദ്ദനമേറ്റ് മരിച്ച സത്‌നാംസിങ്ങിന്റെ ഓര്‍മകള്‍ക്ക് ആറാണ്ട്

മാതാ അമൃതാനന്ദമയിയുടെ കൊല്ലം വള്ളിക്കാവിലുള്ള ആശ്രമത്തില്‍ മര്‍ദനമേല്‍ക്കുകയും പിന്നീട് മരിക്കുകയും ചെയ്ത ബിഹാര്‍ സ്വദേശി സത്‌നാംസിങ്ങിന്റെ ഓര്‍മകള്‍ക്ക് ആറാണ്ട്. മകന് നീതിതേടിയുള്ള പിതാവ് ഹരീന്ദര്‍ കുമാര്‍ സിങ്ങിന്റെ അലച്ചിലിനും അത്രതന്നെ ദൈര്‍ഘ്യം. തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലാണ് സത്‌നാം മരിച്ചത്.
പതിവുപോലെ മകന്റെ ചരമ വാര്‍ഷിക ദിനത്തില്‍ ഇക്കുറിയും പിതാവ് കൊടുങ്ങല്ലൂരില്‍ എത്തി. കൊടുങ്ങല്ലൂര്‍ കേന്ദ്രമായ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ സത്‌നാംസിങ്‌നാരായണന്‍കുട്ടി ഡിഫന്‍സ് കമ്മിറ്റിയാണ് പിതാവിന് സര്‍വ പിന്തുണയും നല്‍കുന്നത്. സത്‌നാംസിങിന്റെ മരണം സി.ബി.െഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്.
നേരത്തേ നിരവധി തവണ മാറ്റിവെക്കപ്പെട്ട കേസ് ഈയിടെയാണ് ചലിച്ചു തുടങ്ങിയത്. ബിഹാറിലെ ഷെര്‍ഗാട്ടി നഗരപ്രദേശത്തെ ഹരീന്ദര്‍കുമാര്‍ സിങ്ങിന്റെ രണ്ടാമത്തെ മകനായ സത്‌നാംസിങ്ങിനെ (24) സ്വവസതിയില്‍നിന്നും 2012 മേയ് 30നാണ് കാണാതായത്. പിന്നീട് ആഗസ്റ്റ് ഒന്നിന് അമൃതാനന്ദമയി മഠത്തില്‍ അക്രമാസക്തനായതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. സത്‌നാമിന്റെ ബന്ധുവും ആജ് തക് പത്രത്തിന്റെ ലേഖകനുമായ വിമല്‍ കിഷോര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല.
മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി സത്‌നാമിനെ ജയിലിലേക്കും അവിടെനിന്ന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്കും മാറ്റി. ആഗസ്റ്റ് നാലിന് അവിടെവെച്ച് മരിച്ചു. അമൃതാനന്ദമയി മഠത്തിലെ സുരക്ഷാവിഭാഗം സത്‌നാമിനെ ക്രൂരമായി മര്‍ദിച്ചശേഷമാണ് പൊലീസിന് കൈമാറിയതെന്ന് ഡിഫന്‍സ് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha



























