ആർത്തലയ്ക്കുന്ന മഴയിൽ അവരെത്തിയപ്പോൾ കൃഷ്ണൻ ആ അപകടം മുൻകൂട്ടി കണ്ടിരുന്നു; വീടിനുള്ളിലെ എല്ലാ മുറിക്കുള്ളിലും വെട്ടുകത്തികളും, ചുറ്റികകളും, ഇരുമ്പു വടികളും സജ്ജമാക്കി: ഫലിക്കാതെപോയ ആഭിചാരക്രിയയുടെ പേരിൽ ഭക്തർ തന്റെ ഉയിരെടുക്കുമെന്ന് ആശങ്കപ്പെട്ടതിന് പിന്നാലെ അർദ്ധരാത്രി ആ വീടിനുള്ളിൽ നടന്നത് കൂട്ടക്കുരുതി...

കമ്പകക്കാനത്ത് ഒരു കുടുംബം മുഴുവൻ കൂട്ടക്കുരുതിക്കിരയായതിന് പിന്നിൽ ഫലിക്കാതെപോയ'' ആഭിചാരക്രിയയുടെ പേരിലുള്ള സാമ്പത്തിക തര്‍ക്കമെന്ന് റിപ്പോർട്ടുകൾ. സ്വർണം അപഹരിച്ചതിന് പിന്നിൽ കേസ് വഴിതിരിച്ച് വിടാനുള്ള ശ്രമം. കൂട്ടക്കൊല നടന്ന വീട്ടിലെ പല മൂറികളിലും ആയുധങ്ങൾ സൂക്ഷിച്ചിരുന്നതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
കൃഷ്ണനെയും കുടുംബത്തെയും കൊലപ്പെടുത്താൻ ഉപയോഗിച്ചുവെന്നു കരുതുന്ന കത്തിയും ചുറ്റികയും ഇവരുടെ വീട്ടിൽ തന്നെ ഉപയോഗിച്ചിരുന്നതാണെന്നും പൊലീസ്പറയുന്നു. പൂജയ്ക്ക് ചെല്ലുന്ന വീടുകളില്‍ കൃഷ്ണന്‍ വന്‍ തട്ടിപ്പുകള്‍ കാണിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
വിവിധതരം ചുറ്റികകൾ, കഠാരകൾ, ഇരുമ്പു വടി തുടങ്ങിയവയാണു കൃഷ്ണൻ മുറികൾക്കുള്ളിൽ സൂക്ഷിച്ചിരുന്നത്. കൃഷ്ണൻ ആക്രമണം ഭയന്നിരുന്നതായി ഇതിൽ നിന്നു വ്യക്തം. ആയുധങ്ങൾ പണിയിച്ചു നൽകിയ വെൺമണി സ്വദേശി ഇരുമ്പുപണിക്കാരനെ പൊലീസ് ചോദ്യം ചെയ്തു. കൃഷിപ്പണിക്ക് ഉപയോഗിക്കുന്നത് ഉൾപ്പെടയുള്ള ഇരുമ്പ് ആയുധങ്ങളാണു കൃഷ്ണന്റെ വീട്ടിലുണ്ടായിരുന്നത്. പല തരത്തിലുള്ള ആയുധങ്ങൾ പണിയിക്കണമെന്നാവശ്യപ്പെട്ട് കൃഷ്ണൻ തന്നെ സമീപിച്ചിരുന്നതായും ഇരുമ്പുപണിക്കാരന്‍ പൊലീസിനു മൊഴി നൽകി.
രക്തം പുരണ്ട നിലയിൽ കൃഷ്ണന്റെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയ ചുറ്റികയുടെ പിടി അടുത്തിടെ പുതുതായി മാറ്റിയതാണെന്നാന്നും സൂചനയുണ്ട്. കൃഷ്ണൻ സ്ഥിരമായി കഠാര അരയിൽ സൂക്ഷിച്ചിരുന്നെന്നും നെല്ല് ഉപയോഗിച്ചു നടത്തിയിരുന്ന പൂജകളിൽ നെല്ല് വകഞ്ഞു മാറ്റാൻ കഠാര ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു. മന്ത്രവാദത്തിനിടെ കോഴികളെ അറുക്കാനും ഇത് ഉപയോഗിച്ചിരുന്നു.
ഉദ്ദേശ്യം 85–95 കിലോ ഭാരമുള്ള കൃഷ്ണനെ കീഴ്പ്പെടുത്തുക പ്രയാസമാണെന്നും, ആരോഗ്യ പരിപാലനത്തിൽ ഇദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നതായും പൊലീസ് പറഞ്ഞു. രണ്ടു ലീറ്റർ ആട്ടിൻപാലും മൂന്നു മുട്ടയും ഇയാൾ നിത്യേന കഴിക്കാറുണ്ടെന്നും പൂജയ്ക്കു പോയിരുന്ന സ്ഥലങ്ങളിൽ മദ്യവും മാംസവും, കൃഷ്ണൻ നിർബന്ധപൂർവ്വം വാങ്ങിപ്പിച്ചിരുന്നതായി സഹോദരങ്ങള്‍ പറഞ്ഞു. കാൽപ്പാദം നിലത്തു തൊടാൻ പാടില്ല എന്നു പറഞ്ഞാണ്, മന്ത്രവാദം നടത്താനെത്തുന്ന വീടുകളിൽ ചെരുപ്പു ധരിച്ച് ഇയാൾ കയറിയിരുന്നത്. പായ വിരിച്ച് അതിനു മുകളിലൂടെയാണു പലപ്പോഴും നടത്തം.
സ്ഥിരമായി കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരാണ് ഈ കുറ്റകൃത്യത്തിന്റെ പിന്നിലെന്ന് പൊലീസ് പറയുന്നു. വലിയരീതിയിലുളള ആഭിചാരക്രിയകൾ ഇവിടെ നടത്തിയിരുന്നു. വലിയ ബന്ധങ്ങളും കൃഷ്ണനുണ്ടായിരുന്നു. ചോരകണ്ട് അറപ്പ് തീർന്നവർ തന്നെയാണ് ഈ കൊല ചെയ്തിട്ടുളളതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha



























